കോഴിക്കോട്ടെ സ്റ്റാര്‍ട്ടപ് കമ്പനിക്ക് ഖത്തര്‍ സര്‍ക്കാറിന്റെ ക്ഷണം
സ്റ്റോറിമാര്ട്ട് എന്ന ഇ കൊമേഴ്സ് കമ്പനിക്കാണ് ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചത്.

കോഴിക്കോട്: എന്‍ഐടിയിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബിസിനസ് ഇന്‍ക്യുബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനിക്ക് ഖത്തറിന്റെ ക്ഷണം. സ്റ്റോറിമാര്ട്ട് എന്ന ഇ കൊമേഴ്സ് കമ്പനിക്കാണ് ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചത്. ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സംഘടിപ്പിച്ച ഐഡിയ ക്യാമ്പില്‍ പങ്കെടുത്താണ് കമ്പനിക്ക് ഈ നേട്ടം ലഭിച്ചത്.
പല ഘട്ടങ്ങളായി നടന്ന സ്ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് സ്റ്റോറിമാര്ട്ട്. നൂതന ആശയങ്ങളും അതു നടപ്പാക്കാനുള്ള പദ്ധതിയും അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം. ഒടുവില്‍ സ്റ്റോറിമാര്ട്ടിന്റെ ബിസിനസ് മോഡലും തെരഞ്ഞെടുക്കപ്പെട്ടു. കമ്പനിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചാല്‍ കമ്പനിയെ ഗ്രാജ്വേറ്റഡായി പ്രഖ്യാപിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കും.
ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് സ്വദേശിയായ സുബൈര്‍ പൊറോരയും മലപ്പുറം സ്വദേശിയായ നബീല്‍ ഹമദും ചേര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് സ്റ്റോറിമാര്ട്ട് ആരംഭിച്ചത്. ഉടന്‍ തന്നെ ഖത്തറില്‍ പ്രവര്ത്തനമാരഭിക്കുമെന്ന് അവര്‍ പറഞ്ഞു. ഖത്തറില്‍ നിന്നുകൊണ്ട് ആഗോളതലത്തില്‍ വികസിക്കുക എന്നതാണ് സ്റ്റോറിമാര്ട്ട് ലക്ഷ്യമിടുന്നത്.
ബിസിനസ് ടു ബിസിനസ് പ്ലാറ്റ്ഫോമാണ് സ്റ്റോറിമാര്ട്ടിന്റെ സേവനം. വ്യാപാരികളെ ഓണ്‍ലൈനിലേക്ക് ചുവടുമാറാന്‍ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും വഴിയൊരുക്കും. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുമിപ്പിച്ചുള്ള ആപ്ലിക്കേഷനാണ് ഇതിനായി വികസിപ്പിക്കുക. കേരളത്തിനു പുറമേ സൗത്ത് ആഫ്രിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലും സ്റ്റോറിമാര്ട്ടിനു ഉപഭോക്താക്കളുണ്ട്.
നിലവില്‍ കോഴിക്കോട് എന്‍ഐടി ബിസിനസ് ഇന്‍ക്യുബേറ്ററിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയുമുണ്ട്. പ്രോഡക്ട് മാനേജര്‍ മുഹമ്മദ് ആസിഫലി, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍ റിഷബ് ജോണ്സണ് എന്നിവര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു. നിലവില്‍ 30ഓളം ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
Adjust Story Font
16