Top

ആസ്‌ട്രേലിയൻ ക്രിക്കറ്ററെ തട്ടിക്കൊണ്ടുപോയി: വിട്ടയക്കൽ, നാല് പേര്‍ അറസ്റ്റില്‍

മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിലെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-05-05 04:40:55.0

Published:

5 May 2021 4:38 AM GMT

ആസ്‌ട്രേലിയൻ ക്രിക്കറ്ററെ തട്ടിക്കൊണ്ടുപോയി: വിട്ടയക്കൽ, നാല് പേര്‍ അറസ്റ്റില്‍
X

മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിലെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടത്തിയ റെയ്ഡില്‍ സിഡ്‌നിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് പടിഞ്ഞാറന്‍ സിഡ്‌നിയിലെ ബ്രിഗ്‌ലിയില്‍ വെച്ച് മക്ഗില്ലിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. മക്ഗില്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം മക്ഗില്ലിനെ മര്‍ദ്ദിച്ചു. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം താരത്തെ വിട്ടയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. സംഭവത്തില്‍ ദുരൂഹതകളുള്ളതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മക്ഗില്ലിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഓളമുണ്ടാക്കിയ കളിക്കാരനാണ് 50കാരനായ മക്ഗില്‍. ആസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 208ഉം ഏകദിനത്തില്‍ ആറും വിക്കറ്റ് വീഴ്ത്തി. മികച്ച ലെഗ്‌സ്പിന്നറായിരുന്നെങ്കിലും ഇതിഹാസം ഷെയ്ന്‍ വോണിന്റെ പ്രതാപകാലത്ത് ആസ്‌ട്രേലിയന്‍ ടീമില്‍ കളിക്കേണ്ടിവന്നത് കരിയറില്‍ ക്ഷീണമായി. അതുകൊണ്ട് തന്നെ അധികം ആഘോഷിക്കപ്പെട്ടില്ല. എന്നിരുന്നാലും മികച്ച നീക്കങ്ങളുമായി ചില മത്സരങ്ങളില്‍ ആസ്ട്രേലിയക്ക് വിജയം സമ്മാനിക്കാന്‍ മക്ഗില്ലിനായിരുന്നു.

TAGS :

Next Story