Top

കയ്യാങ്കളിയിൽ ചുവപ്പുകാർഡ്, എതിർ താരത്തെ ടണലിൽ കായികമായി നേരിട്ട് നെയ്മർ

ഈ സീസണിൽ 14 മൽസരങ്ങളിൽ നിന്നായി നെയ്മറിന് മൂന്ന് ചുവപ്പ് കാർഡാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-04-04 07:40:45.0

Published:

4 April 2021 7:40 AM GMT

കയ്യാങ്കളിയിൽ ചുവപ്പുകാർഡ്, എതിർ താരത്തെ ടണലിൽ കായികമായി നേരിട്ട് നെയ്മർ
X

പാരിസ്: ലില്ലെ താരം തിയാഗോ ജാലോയുമായുള്ള കയ്യാങ്കളിയിൽ പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് ചുവപ്പുകാർഡ്. മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു സംഭവം. റഫറി രണ്ടാം മഞ്ഞക്കാർഡ് പുറത്തെടുത്തതിനെ തുടർന്നാണ് താരത്തിന് പുറത്തു പോകേണ്ടി വന്നത്. ജാലോയ്ക്കും കാർഡ് ലഭിച്ചു.

ഇരുതാരങ്ങളും ഡ്രസിങ് റൂമിലേക്ക് കടന്നു പോകവെ ടണലിൽ വച്ചും ഉന്തു തള്ളുമുണ്ടായി. ജാലോയുടെ തോളിന് പിടിച്ച് നെയ്മർ തള്ളുകയായിരുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. ഉദ്യോഗസ്ഥരിൽ ചിലർ നിലത്തു വീഴുകയും ചെയ്തു.

ഈ സീസണിൽ 14 മൽസരങ്ങളിൽ നിന്നായി നെയ്മറിന് മൂന്ന് ചുവപ്പ് കാർഡാണ് ലഭിച്ചത്. മത്സരത്തിലെ തോൽവിയോടെ ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ഡേവിഡിലൂടെ 20ാം മിനിറ്റിൽ ലില്ലെയാണ് വിജയഗോൾ നേടിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story