Top

'ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ':കിടിലന്‍ ക്യാച്ചുമായി ജോര്‍ദാന്‍

അടിച്ചുകളിക്കുകയായിരുന്ന സൂര്യകുമാര്‍ യാദവാണ് ജോര്‍ജാന്റെ അമ്പരപ്പിക്കും ക്യാച്ചില്‍ പുറത്തായത്. ആദില്‍ റാഷിദായിരന്നു ബൗളര്‍.

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-21 05:13:03.0

Published:

21 March 2021 5:13 AM GMT

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ:കിടിലന്‍ ക്യാച്ചുമായി ജോര്‍ദാന്‍
X

ഇന്ത്യക്കെതിരായ അഞ്ചാം ടി20യില്‍ കിടിലന്‍ ക്യാച്ചുമായി ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാന്‍. അടിച്ചുകളിക്കുകയായിരുന്ന സൂര്യകുമാര്‍ യാദവാണ് ജോര്‍ജാന്റെ അമ്പരപ്പിക്കും ക്യാച്ചില്‍ പുറത്തായത്. ആദില്‍ റാഷിദായിരന്നു ബൗളര്‍. റാഷിദിന്റെ പന്തിനെ ക്രീസ് വിട്ട് അടിച്ചു സൂര്യകുമാര്‍, നേരെ പോയത് സിക്‌സറിലോട്ട്. എന്നാല്‍ ലോങ് ഓണില്‍ നിന്ന് ഓടിവന്ന ജോര്‍ദാന്‍ പന്ത് ഒറ്റക്കൈയില്‍ കൈപിടിയിലൊതുക്കുകയായിരുന്നു. ബാലന്‍സ് തെറ്റുമെന്നുറപ്പായതോടെ സമീപത്ത് നില്‍ക്കുകയായിരുന്ന ജേസണ്‍ റോയ്ക്ക് പന്ത് ഇട്ടുകൊടുക്കുകയും ചെയ്തു. 17 പന്തില്‍ 32 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ജയത്തോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അഞ്ചാം ടി20യില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 225 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണകൊടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് മലാന്‍ (68) ജോസ് ബട്ട്‌ലര്‍(52) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story