LiveTV

Live

Sports

'കാത്തിരിപ്പിന് വിരാമം' ടീമിലെത്തിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് ആശംസകളുമായി സോഷ്യല്‍ മീഡിയ

ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും ശോഭിച്ചിട്ടും ഇന്ത്യന്‍ ടീം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നില്ല എന്ന പരാതി ആരാധകര്‍ നിരന്തരം ഉന്നയിച്ചിരുന്നു.

'കാത്തിരിപ്പിന് വിരാമം' ടീമിലെത്തിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് ആശംസകളുമായി സോഷ്യല്‍ മീഡിയ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന് ആശംസകളുമായി സോഷ്യല്‍ മീഡിയ. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. എന്നിട്ടും യാദവിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും ശോഭിച്ചിട്ടും ഇന്ത്യന്‍ ടീം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നില്ല എന്ന പരാതി ആരാധകര്‍ നിരന്തരം ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ മുന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ സൂര്യകുമാര്‍ യാദവിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. സൂര്യകുമാര്‍യാദവിന് പിന്നാലെ മറ്റൊരു മുംബൈ താരമായ ഇഷാന്‍ കിഷനും രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓള്‍റൌണ്ടറായ രാഹുല്‍ തെവാട്ടിയയും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

'ഒടുവില്‍ കാത്തിരിപ്പിന് വിരാമം. ആശംസകള്‍ ' ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കുന്ന ഇഷാന്‍ കിഷനും രാഹുല്‍ തെവാട്ടിയക്കും ഉള്‍പ്പടെ ആശംസകള്‍ അറിയിച്ചികൊണ്ടായിരുന്നു പത്താന്‍റെ ട്വീറ്റ്.

പത്താന് പിന്നാലെ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങും ആര്‍.പി സിങും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.