ശ്രീലങ്കയെ ബൗളിങ് പരിശീലിപ്പിക്കാന്‍ ഇനി ചാമിന്ദവാസ്
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി മുന്‍താരം ചാമിന്ദ വാസിനെ നിയമിച്ചു. വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് മുന്നോടിയായാണ് നിയമനം.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി മുന്‍താരം ചാമിന്ദ വാസിനെ നിയമിച്ചു. വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് മുന്നോടിയായാണ് നിയമനം. സ്ഥാനമൊഴിഞ്ഞ ഓസ്ട്രേലിയന്‍ കോച്ച് ഡേവിഡ് സാകെറിന് പകരമാണ് വാസിനെ നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു ഡേവിഡ് സാകറെ രാജിവെച്ചത്. മാര്‍ച്ച് നാലിനാണ് വിന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്.
മൂന്ന് വീതം ട്വന്റി20യും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുടെ പരമ്പരയുമാണു ലങ്ക വിന്‍ഡീസില്‍ കളിക്കുക. 2009ല്‍ രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് വാസിനെ പുതിയ ദൗത്യമേല്പിക്കുന്നത്. 111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് 47കാരനായ വാസിന്റെ സമ്പാദ്യം. 322 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 400 വിക്കറ്റും സ്വന്തം പേരിലെഴുതി. 19 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഈ പരിചയസമ്പത്തിലാണ് ആരാധകരുടെ പ്രതീക്ഷയും. ലോക ക്രിക്കറ്റില്‍ ശക്തമായ സാന്നിധ്യമാവാന്‍ അടുത്തിടെയായി ശ്രീലങ്കയ്ക്കാവുന്നില്ല. സംഗക്കാര, ജയവര്‍ധനെ തുടങ്ങിയവര്‍ വിരമിച്ചതിന് ശേഷം മികച്ചൊരു കളിക്കാരനെ വാര്‍ത്തെടുക്കാന്‍ ലങ്കന്‍ ടീമിന് ഇനിയും ആയിട്ടില്ല. ഒരു പിടി യുവതാരങ്ങള്‍ ടീമിലുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ആര്ക്കുമാവാത്തതാണ് ലങ്കന്‍ ടീമിനെ പിന്നോട്ടടിപ്പിക്കുന്നത്. വാസിന്റെ വരവോടെ ബൗളിങ് യൂണിറ്റ് മികച്ചതാക്കാമെന്നാണ് ലങ്കന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.