കിംഗ്സ് ഇലവൻ പഞ്ചാബ് ഇനി മുതല്‍ പഞ്ചാബ് കിംഗ്സ്
കിംഗ്സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ അവസാനത്തെ ട്വീറ്റാണ് ഇതെന്ന് ടീം അറിയിച്ചു.

ഐപിഎൽ അടുത്ത സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബ് പേര് മാറിയെത്തും. അടുത്ത സീസൺ മുതൽ പേരിൽനിന്ന് ഇലവനെ നീക്കം ചെയ്യുന്ന ടീം പഞ്ചാബ് കിംഗ്സ് എന്നറിയപ്പെടും. ചെന്നൈയിൽ വ്യാഴാഴ്ച നടക്കുന്ന ലേലത്തിൽ പുതിയ പേരിലാകും പങ്കെടുക്കുകയെന്ന് ട്വിറ്ററിലൂടെ ടീം അറിയിച്ചു.
പുതിയ ലോഗോയും ടീം പ്രകാശനം ചെയ്തു. കിംഗ്സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ അവസാനത്തെ ട്വീറ്റാണ് ഇതെന്ന് ടീം അറിയിച്ചു. മോഹിത് ബർമൻ, നെസ് വാദിയ, പ്രീതി സിന്റ, കരൺ പോൾ എന്നിവരാണ് പഞ്ചാബിന്റെ ഫ്രാഞ്ചൈസി ഉടമകൾ. ഐ.പി.എല്ലിന്റെ ആദ്യ എഡിഷന് മുതലുള്ള പഞ്ചാബിന് ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല.