'ആ വിഷയത്തെക്കുറിച്ച് അറിയില്ല; വസീംജാഫറിനെതിരെയുള്ള വിവാദങ്ങളില്‍ രഹാനെയുടെ മറുപടി
ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വസീംജാഫറിന് നേരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വസീംജാഫറിന് നേരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
' ഈ പ്രശ്നത്തെക്കുറിച്ച് എനിക്ക് ധാരണയില്ല, എന്താണ് സംഭവിച്ചതെന്നും അറിയില്ല, അതിനാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല; രഹാനെ പറഞ്ഞു. വസിംജാഫറിനൊപ്പം ഏറെക്കാലം രഹാനെ കളിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടിയും വെസ്റ്റ്സോണിന് വേണ്ടിയുമൊക്കെ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു ചോദ്യം.
കഴിഞ്ഞ ദിവസമാണ് വസീം ജാഫര്‍ ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചത്. പിന്നാലെ വസീം ജാഫര്‍ ഡ്രസ്സിങ് റൂമിനെ വർഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലിം താരങ്ങൾക്ക് ടീമില്‍ മുൻഗണന നൽകുകയാണെന്നും ആരോപിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മഹിം വര്‍മ രംഗത്തെത്തുകയായിരുന്നു. നേരത്തെ അനില്‍ കുംബ്ലെ അടക്കമുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളും ജാഫറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജാഫര്‍ മുന്‍പ് പരിശീലകനായിരുന്ന വിദര്‍ഭ ടീമിലെ കളിക്കാരും ജാഫറിന് ഐക്യദാര്‍ഡ്യം അറിയിച്ചിരുന്നു. വിവാദങ്ങള്‍ക്ക് മറുപടിയുമായി വസീം ജാഫര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നെ വർഗീയവാദിയായി ചിത്രീകരിച്ച് വിഷയത്തിൽ വർഗീയത കലർത്തുന്നത് ദുഖകരമാണെന്നായിരുന്നു വസീം ജാഫറിന്റെ മറുപടി.