'ഇത്തരം ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല വസീം, കരുത്തനായി തുടരൂ' രാജ്ദീപ് സർദേശായി
നിലപാടില്‍ ശക്തമായി തുടരാനും മറുപടി അര്‍ഹിക്കാത്ത കാര്യങ്ങളെ അവഗണിക്കാനുമായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ വര്‍ഗീയ ആരോപണം നേരിടുന്ന വസീം ജാഫറിന് പിന്തുണയുമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തന് രാജ്ദീപ് സര്‍ദേശായി. കഴിഞ്ഞ ദിവസമാണ് വസീം ജാഫര്‍ ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചത്. പിന്നാലെ വസീം ജാഫര്‍ ഡ്രസ്സിങ് റൂമിനെ വർഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലിം താരങ്ങൾക്ക് ടീമില്‍ മുൻഗണന നൽകുകയാണെന്നും ആരോപിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മഹിം വര്‍മ രംഗത്തെത്തുകയായിരുന്നു.
ഇതിനെതിരെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി രംഗത്തുവന്നത്. നിലപാടില്‍ ശക്തമായി തുടരാനും മറുപടി അര്‍ഹിക്കാത്ത കാര്യങ്ങളെ അവഗണിക്കാനുമായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.
'ശക്തമായി തുടരുക, ഇന്ത്യന്‍ ക്രിക്കറ്റിനും മുംബൈക്കും നിങ്ങള്‍ നല്കിയ സംഭാവനകള്‍ എന്താണെന്ന് എല്ലാവര്ക്കും അറിയാം, നിങ്ങള്‍ക്കൊപ്പം നിൽക്കുന്നു വസീം. മറുപടി അര്‍ഹിക്കാത്ത ഇത്തരം വിവാദങ്ങള്‍ക്ക് യാതൊരു വിശദീകരണവും നൽകേണ്ടതില്ല..! സത്യം പുറത്തുവരും, ഐക്യദാർഡ്യം' രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു.
നേരത്തെ അനില്‍ കുംബ്ലെ അടക്കമുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളും ജാഫറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജാഫര്‍ മുന്‍പ് പരിശീലകനായിരുന്ന വിദര്‍ഭ ടീമിലെ കളിക്കാരും ജാഫറിന് ഐക്യദാര്‍ഡ്യം അറിയിച്ചിരുന്നു.