LiveTV

Live

Sports

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

1963ന് ശേഷം ആദ്യമായാണ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ തോൽക്കുന്നത്

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തം ഗ്രൌണ്ടില്‍ ലിവര്‍പൂളിന് കനത്ത പരാജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന് തച്ചുതരിപ്പണമാക്കിയത്. ആൻഫീൽഡിലെ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്.

മത്സരത്തിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച കളിയാണ് ലിവർപൂൾ പുറത്തെടുത്തത്. തുടർന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗുണ്ടോഗൻ നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന്‍ പ്രായശ്ചിത്തം ചെയ്തു, മാഞ്ചസ്റ്റർ സിറ്റി മുന്നില്‍. എന്നാൽ സലയെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡിയാസ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സല ഗോളകുകയും ലിവർപൂളിന് സമനില നേടി.

എന്നാൽ 4 മിനുറ്റിനിടെ രണ്ട് വലിയ പിഴവുകൾ വരുത്തിയ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ലിവര്‍പൂളിന്റെ തോല്‍വിക്ക് വഴിയൊരുക്കുകയായിരുന്നു. ഗുണ്ടോഗനും റഹീം സ്റ്റെർലിംഗുമായിരുന്നു ഗോള്‍ സ്കോറര്‍മാര്‍. തുർന്ന് ഫുഡനിലൂടെ നാലാമത്തെ ഗോളും നേടിയ മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന്റെ പരാജയം ഉറപ്പുവരുത്തി.

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

1963ന് ശേഷം ആദ്യമായാണ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ തോൽക്കുന്നത്. അതെ സമയം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 13മത്തെ ജയം കൂടിയായിരുന്നു. പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒരു മത്സരം ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 5 പോയിന്റിന്റെ ലീഡുണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക്.