LiveTV

Live

Sports

'എന്നെ ആര്‍ക്കും വേണ്ട; ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ മുഷ്ഫിഖുര്‍ റഹീം

മുഷ്ഫിഖുര്‍ റഹീം ഐപിഎല്ലില്‍ നിന്ന് സ്വയം പിന്മാറിയതാണ് ശ്രദ്ധേയമാകുന്നത്. ആര്‍ക്കും വേണ്ടാത്തതിനാലാണ് ഐ.പി.എല്‍ വിടുന്നതെന്നാണ് താരവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്.

'എന്നെ ആര്‍ക്കും വേണ്ട; ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ മുഷ്ഫിഖുര്‍ റഹീം

ലോകത്തെ ഏത് മൂലയിലുള്ളവരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനാഗ്രഹിക്കും. പണം മാത്രമല്ല ഐപിഎല്ലിനോളം പ്രശസ്തി കിട്ടുന്ന മറ്റൊരു ടി20 ലീഗ് ലോകത്ത് ഇല്ല എന്നതാണ് പ്രധാന കാരണം. ഈ വര്‍ഷത്തെ ഐപിഎല്ലിനുള്ള താര ലേലം ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. പ്രധാന താരങ്ങളും അവരുടെ അടിസ്ഥാന വിലയുമൊക്കെ ഇതിനകം അധികൃതര്‍ പുറത്തുവിട്ടു. ഐപിഎല്ലിന് ഇല്ലാത്തവരേയും ടൂര്‍ണമെന്റ് തന്നെ ഒഴിവാക്കിയവരേയുമൊക്കെ ഇതിനകം അറിഞ്ഞുകഴിഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ബംഗ്ലാദേശ് മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഷ്ഫിഖുര്‍ റഹീമിന്റേത്.

മുഷ്ഫിഖുര്‍ റഹീം ഐപിഎല്ലില്‍ നിന്ന് സ്വയം പിന്മാറിയതാണ് ശ്രദ്ധേയമാകുന്നത്. ആര്‍ക്കും വേണ്ടാത്തതിനാലാണ് ഐ.പി.എല്‍ വിടുന്നതെന്നാണ് താരവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. പതിമൂന്ന് പ്രാവശ്യമാണ് മുഷ്ഫിഖുര്‍ റഹീമിനെ 'അവഗണിച്ചത്'. ഈ വര്‍ഷത്തെ ലേലത്തിനുള 1097 കളിക്കാരുടെ പേരുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ടപ്പോള്‍ അതിലും മുഷ്ഫിഖുര്‍ റഹീം ഇല്ലായിരുന്നു. ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഹ്‌മൂദുള്ള എന്നിവരാണ് ഇത്തവണ ഐപിഎല്ലിനായി രജിസ്റ്റര്‍ ചെയ്ത മറ്റു ബംഗ്ലാദേശി താരങ്ങള്‍.

ബംഗ്ലാദേശിനായി 86 ടി20 മത്സരങ്ങള്‍ മുഷ്ഫിഖുര്‍ റഹീം കളിച്ചിട്ടുണ്ട്. 72 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 221 ഏകദിനങ്ങളില്‍ നിന്നായി 6266 റണ്‍സും താരം നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം ഏപ്രിൽ 11ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂർണമെൻ്റിനും ശേഷം ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് ജൂൺ അഞ്ചിനോ ആറിനോ ഫൈനൽ നടത്താൻ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.