LiveTV

Live

Sports

ചരിത്ര വിജയവുമായി വിന്‍ഡീസ്; റെക്കോര്‍ഡ് റണ്‍ചേസ്

ബംഗ്ലാദേശിനെതിരെ ചരിത്ര വിജയവുമായി വെസ്റ്റ്ഇന്‍ഡീസ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് വെസ്റ്റ്ഇന്‍ഡീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

ചരിത്ര വിജയവുമായി വിന്‍ഡീസ്; റെക്കോര്‍ഡ് റണ്‍ചേസ്

ബംഗ്ലാദേശിനെതിരെ ചരിത്ര വിജയവുമായി വെസ്റ്റ്ഇന്‍ഡീസ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് വെസ്റ്റ്ഇന്‍ഡീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 395 എന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് വിന്‍ഡീസ് എത്തിപ്പിടിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ അഞ്ചാമത്തെ വലിയ റണ്‍ചേസ് വിജയമാണിത്. അരങ്ങേറ്റത്തില്‍ തന്നെ ഇരട്ടസെഞ്ച്വറി നേടുന്ന ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ കെയില്‍ മയേഴ്‌സാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 430 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ മെഹ്ദി ഹസനായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങില്‍ വിന്‍ഡീസ് 259 റണ്‍സിന് പുറത്തായി. 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 223ന് എട്ട് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 395 റണ്‍സായിരുന്നു വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടക്കുകയും ചെയ്തു. 86 റണ്‍സ് നേടിയ ബോണര്‍, മയേഴ്‌സിന് പിന്തുണ കൊടുക്കുകയും ചെയ്തു. അവസാന ദിനം 285 റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ബോണറിനെ കൂട്ടുപിടിച്ച് മയേഴ്‌സ് ലക്ഷ്യം മറികടക്കുകയായിരുന്നു.

33 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ക്ക് ശേഷമാണ് 28കാരനായ മയേഴ്‌സ് വിന്‍ഡീസിനായി ആദ്യ ടെസ്റ്റ് കളിക്കാനെത്തുന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടിയ താരം 210 റണ്‍സ് നേടി പുറത്താകാതെ നിന്നു. അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാവാനും മയേഴ്‌സനായി. 310 പന്തില്‍ നിന്ന് 20 ഫോറും ഏഴ് സിക്‌സുകളക്കം 210 റണ്‍സാണ് മയേഴ്‌സിനെ പുറത്താക്കാനും ബംഗ്ലാദേശി ബൗളര്‍മാര്‍ക്കായില്ല.