LiveTV

Live

Sports

പുജാരയുടെ വല്ലാത്തൊരു ഔട്ട്

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ഔട്ട് കണ്ടാല്‍ ഏവരും ഒന്ന് അമ്പരക്കും. ഇംഗ്ലണ്ടിന്റെ ഭാഗ്യമെന്നോ ഇന്ത്യയുടെ നിര്‍ഭാഗ്യമെന്നോ ഒക്കെ ഈ ഔട്ടിനെ വിശേഷിപ്പിക്കാം.

പുജാരയുടെ വല്ലാത്തൊരു ഔട്ട്

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ഔട്ട് കണ്ടാല്‍ ഏവരും ഒന്ന് അമ്പരക്കും. ഇംഗ്ലണ്ടിന്റെ ഭാഗ്യമെന്നോ ഇന്ത്യയുടെ നിര്‍ഭാഗ്യമെന്നോ ഒക്കെ ഈ ഔട്ടിനെ വിശേഷിപ്പിക്കാം. അങ്ങനെയൊരു പുറത്താകലായിരുന്നു പുജാരയുടെത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 50ാം ഓവറിലായിരുന്നു പുജാരയുടെ അപ്രതീക്ഷിത പുറത്താകല്‍.

50ാം ഓവറിലെ നാലാം പന്ത്, എറിയുന്നത് ഡൊമിനിക് ബെസ്. അപകടകാരിയല്ലാത്തൊരു പന്തിനെ പുജാര ആഞ്ഞടിച്ചപ്പോള്‍ കൊണ്ടത് ഷോട്ട്‌ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒലി പോപ്പയുടെ ഹെല്‍മറ്റില്‍. അവിടെ നിന്ന് പന്ത് ഉയര്‍ന്ന് നേരെ പോയത് റോര്‍റി ബേര്‍ണ്‍സിന്റെ കൈകളിലേക്ക്. ഇന്ത്യന്‍ താരങ്ങളുടെ നിരാശ മൊത്തം പ്രകടമാകുന്നതായിരുന്നു ഈ പുറത്താകല്‍. മത്സരത്തില്‍ 73 റണ്‍സാണ് പുജാര നേടിയത്. 143 പന്തുകള്‍ നേരിട്ട പുജാര പതിനൊന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 73 റണ്‍സ് നേടിയത്. പുജാരയുടെ വിക്കറ്റ് ഇന്ത്യക്ക് വന്‍ നഷ്ടവും ഇംഗ്ലണ്ടിന് ആശ്വാസവുമായി.

അതേസമയം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും 321 റണ്‍സ് പിറകിലാണ്. ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും 8 റണ്‍സുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍. 91 റണ്‍സെടുത്ത റിഷബ് പന്തിന്റെ ബാറ്റിങാണ് ഹൈലൈറ്റ്‌സ്. കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. എട്ടുവിക്കറ്റിന് 555 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 23 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 218 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്.