LiveTV

Live

Sports

'സച്ചിന്‍ പാജി ഒരു വികാരം; പിന്തുണയുമായി എസ് ശ്രീശാന്ത്

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

'സച്ചിന്‍ പാജി ഒരു വികാരം; പിന്തുണയുമായി എസ് ശ്രീശാന്ത്

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്തുണയുമായി മലയാളി താരം എസ് ശ്രീശാന്ത്. സച്ചിന്‍ പാജി ഒരു വികാരമാണ്, എന്നെപ്പോലുള്ള നിരവധി പേര്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്, ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല, ഇന്ത്യയില്‍ ജനിച്ചതിന് നന്ദി, അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും എന്നായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. വിഷയത്തില്‍ സച്ചിന് പിന്തുണയുമായി #IstandwithSachin, #NationWithSachin എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമാണ്. ഈ ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു ശ്രീശാന്ത് സച്ചിന് പിന്തുണ പ്രഖ്യാപിച്ചത്.

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പറിയിച്ചുകൊണ്ടായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

അതേസമയം കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സെലിബ്രിറ്റികളുടെ പിന്തുണ വര്‍ധിക്കുകയാണ്. ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡറാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒടുവില്‍ എത്തിയത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനം ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു സൂസന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പോപ്​ താരം റിഹാനയാണ്​ ആദ്യം കർഷകർക്ക്​ പിന്തുണയുമായി എത്തിയത്​. റിഹാനയുടെ ട്വീറ്റാണ് കര്‍ഷക പ്രക്ഷോഭത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും. സച്ചിനടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ വിഷയത്തില്‍ ഇടപെട്ടത് റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു.

പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍
Also Read

പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍