LiveTV

Live

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ

കളിച്ച ടീമുകൾക്കെല്ലാം കൈ നിറയെ കിരീടം വാങ്ങിക്കൊടുത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ

ഫുട്ബാൾ ലോകത്തെ ഇതിഹാസ തുല്യനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റോണോ എന്നും റെക്കോർഡുകളുടെ തോഴനായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ , വ്യക്തിഗത നേട്ടങ്ങളിൽ ഇതിഹാസം, കളിച്ച ടീമുകള്ക്കെല്ലാം കൈ നിറയെ കിരീടം വാങ്ങിക്കൊടുത്ത താരം - ഇതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

36 ലും ചുറുചുറുക്കോടെ കളിക്കുന്ന റോണോക്ക് മുന്നില് റെക്കോർഡുകൾ വഴിമാറിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് മെസിയും മറുവശത്ത് റോണോയും, ലോകം ഈ രണ്ട് താരങ്ങള്ക്ക് പിന്നാലെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് തുടങ്ങി റയലിലും യുവന്റസിലുമായി അയാള്‍ നേടാത്ത കിരീടങ്ങളില്ല.

ലോകത്തെ ഏറ്റവും മൂല്യമുള്ള താരം,ഏറ്റവും കരുത്തനായ കായിക താരം ഇങ്ങനെ റോണോയെ തേടിയെത്തിയ പദവികള്‍ അനവധി.അമാനുഷികമെന്ന് കരുതുന്ന പല മുഹൂർത്തങ്ങളും അയാല്‍ മൈതാനത്ത് കാഴ്ചവെച്ചു. ചാമ്പ്യന്‍സ് ലീഗ് 2017-18 സീസണിലെ ബൈസിക്കിള്‍ കിക്കും യുവന്റസിനായി സാംപ്ഡോറിയക്കെതിരെ നേടിയ സൂപ്പർ ഹെഡ്ഡറും അതില്‍ ചിലത് മാത്രം