LiveTV

Live

Sports

കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍? മെസിയുടെ കരാര്‍ ചോര്‍ത്തിയത് തങ്ങളല്ലെന്ന് ബാഴ്‍സലോണ

2017 നവംബറിൽ ഒപ്പിട്ട കരാറില്‍ ഈ സീസണ്‍ അവസാനിക്കുന്നത് വരെയുള്ള വിവരങ്ങളാണ് എൽ മുണ്ടോ പുറത്തുവിട്ടത്

കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍? മെസിയുടെ കരാര്‍ ചോര്‍ത്തിയത് തങ്ങളല്ലെന്ന് ബാഴ്‍സലോണ

സൂപ്പര്‍ താരം ലയണൽ മെസിയുടെ കരാറിന്റെ പകർപ്പ് സ്‌പാനിഷ്‌ മാധ്യമത്തിന് ചോര്‍ത്തി നല്‍കിയത് തങ്ങളല്ലെന്ന് ബാഴ്‌സലോണ. ലയണൽ മെസിയുടെ കരാറിന്റെ പകർപ്പ് സ്‌പാനിഷ്‌ മാധ്യമമായ എൽ മുണ്ടോയുടെ പ്രസിദ്ധീകരിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏതൊരു കായികതാരത്തിനും ലഭിച്ചതിൽ വച്ചേറ്റവും വലിയ കരാറാണ് മെസിയുടേതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2017 നവംബറിൽ ഒപ്പിട്ട കരാറില്‍ ഈ സീസണ്‍ അവസാനിക്കുന്നത് വരെയുള്ള വിവരങ്ങളാണ് എൽ മുണ്ടോ പുറത്തുവിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം കരാറിലെ ഉടമ്പടികൾ മുഴുവൻ പാലിക്കപ്പെട്ടാൽ മെസിക്ക് ബാഴ്‌സലോണ നാല് വർഷം കൊണ്ട് നൽകേണ്ടത് ഏകദേശം അയ്യായിരം കോടി ഇന്ത്യൻ രൂപയോളം (550 മില്യൺ യൂറോ) ആണ്. ലോകത്ത് മറ്റൊരു കായികതാരത്തിനും ഇതുവരെ ഇത്രയും വലിയൊരു കരാർ ലഭിച്ചിട്ടില്ല.

റിപ്പോർട്ട്​ ബാഴ്​സ മാനേജ്​മെൻറ്​ നിഷേധിച്ചിട്ടില്ല. എന്നാൽ, ഇത്രയും കാലം സ്വകാര്യമായി സൂക്ഷിക്കപ്പെട്ട കരാർ വിവരങ്ങൾ ചോർന്നതിലെ സമ്മർദമാകാം നിയമനടപടികളിലേക്ക്​ നീങ്ങാൻ ഇടയാക്കിയതെന്നാണ്​ സൂചന. മെസ്സിയും നിയമനടപടിക്ക്​ ഒരുങ്ങുന്നതായി സൂചനയുണ്ട്​.

കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍? മെസിയുടെ കരാര്‍ ചോര്‍ത്തിയത് തങ്ങളല്ലെന്ന് ബാഴ്‍സലോണ

റിപ്പോർട്ട്​ പ്രകാരം 2017ൽ കരാറിലൊപ്പുവെക്കുക വഴി മാത്രം 14 കോടി ഡോളറാണ്​ മെസ്സി നേടിയത്​. ചാമ്പ്യൻസ്​ ലീഗിൽ കളിച്ചാൽ ബോണസ്​ തുക മാത്രം 43 ലക്ഷം ഡോളർ വരും. ലാ ലിഗ നേടിയാൽ ബോണസ്​ തുക 29 ലക്ഷം​ ഡോളറും.

മുപ്പതു പേജുള്ള മെസിയുടെ കോൺട്രാക്ട് പ്രകാരം ഒരു സീസണിൽ ബാഴ്‌സലോണ താരത്തിന് പ്രതിഫലമായി നൽകേണ്ടത് ആയിരം കോടിയാണ് (122 മില്യണ്‍ പൌണ്ട്). കരാർ പുതുക്കാൻ തയ്യാറായതിനുള്ള മറ്റൊരു ആയിരം കോടി (102 മില്യണ്‍ പൌണ്ട്) ബോണസും ലോയൽറ്റി ബോണസായ 700 കോടി (69 മില്യണ്‍ ണ്ട്) ഇതിലുൾപ്പെടുന്നു.

ഫുട്ബോൾ ആരാധകർ ഇക്കാര്യത്തിൽ രണ്ടഭിപ്രായക്കാരാണ്. മെസി അത്രയും പ്രതിഫലം അർഹിക്കുന്നുവെന്ന് ഒരു വിഭാഗം പറയുമ്പോൾ ഇത്രയും പ്രതിഫലം ലഭിച്ചതുകൊണ്ടു മാത്രമാണ് താരം ബാഴ്സലോണയില്‍ തുടരുന്നതെന്നതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.