ഐപിഎല്ലില്‍ നിന്ന് മാത്രം ധോണി നേടിയത് 150 കോടി
2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുന്നത് ധോണിയാണ്. ഇപ്പോള്‍ 15 കോടിയാണ് ധോണിയുടെ ശമ്പളം. 2018 മുതല്‍ ധോണി ഇതെ ശമ്പളമാണ് വാങ്ങുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് മാത്രം മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനുമായ മഹേന്ദ്ര സിങ് ധോണി നേടിയത് 150 കോടി. ഐപിഎല്‍ 2020 വരെ ധോണി നേടിയത് 137 കോടിയാണ്. ഈ വര്‍ഷം കരാര്‍ പുതുക്കിയതോടെയാണ് ധോണി 150 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. ആദ്യമായാണ് ഒരു ക്രിക്കറ്റ് കളിക്കാരന് ഐപിഎല്ലില്‍ നിന്നും 150 കോടി ക്ലബ്ബില്‍ എത്തുന്നത്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുന്നത് ധോണിയാണ്. ഇപ്പോള്‍ 15 കോടിയാണ് ധോണിയുടെ ശമ്പളം. 2018 മുതല്‍ ധോണി ഇതെ ശമ്പളം തന്നെയാണ് വാങ്ങുന്നത്.
2008ല്‍ ആറുകോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവര്‍ഷം താരത്തിന് അതേ തുകയാണ് ലഭിച്ചത്. നിലവില്‍ ഒരു സീസണില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ നായകനായ വിരാട് കോഹ്ലിയാണ്. 17 കോടി രൂപയാണ് താരത്തിനായി ബാംഗ്ലൂര്‍ ചെലവിടുന്നത്. രോഹിത് ശര്‍മയ്ക്ക് 15 കോടി രൂപയാണ് ഒരു സീസണില്‍ നിന്നുള്ള വരുമാനം. ചെന്നൈക്കായി മൂന്ന് കിരീടങ്ങള്‍ ധോണി നേടിക്കൊടുത്തിട്ടുണ്ട്.
ആദ്യ മൂന്ന് സീസണുകളിലും താരത്തിന് ആറു കോടിയാണ് ക്ലബ്ബ് പ്രതിഫലം നല്‍കിയത്. പിന്നീട് 2011ലാണ് പ്രതിഫലം ഉയര്‍ന്നത്. പിന്നീടുള്ള മൂന്ന് സീസണുകളിലും ധോണി സ്വന്തമാക്കിയ പ്രതിഫലം 8.28 കോടിയായിരുന്നു. 2014ല്‍ 12.5 കോടിയായി പ്രതിഫലം ഉയര്‍ന്നു. കോഴ ആരോപണത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്സിനെ വിലക്കിയതിന് ശേഷം വന്ന റൈസിങ് പൂനെയ്ക്കായി കളിക്കാനിറങ്ങിയ രണ്ട് സീസണുകളിലും ഇതെ പ്രതിഫലം തന്നെയായിരുന്നു. 2018ല്‍ ചെന്നൈ ടീം വിലക്ക് അവസാനിച്ച് ഐപിഎല്ലില്‍ തിരിച്ചെത്തിയ ശേഷം ധോണി 60 കോടിയാണ് സമ്പാദിച്ചത്.