LiveTV

Live

Sports

"മനുഷ്യത്വം ഏറ്റവും മോശം അവസ്ഥയിൽ" താൻ നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ച് മാർക്കസ് റാഷ്‌ഫോർഡ്

"അതെ ഞാനൊരു കറുത്ത വർഗക്കാരനാണ്. ഓരോദിനത്തിലും അതിന്റെ അഭിമാനത്തിലാണ് ഞാൻ ജീവിക്കുന്നത്"

"മനുഷ്യത്വം ഏറ്റവും മോശം അവസ്ഥയിൽ" താൻ നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ച് മാർക്കസ് റാഷ്‌ഫോർഡ്

ശനിയാഴ്ച ആഴ്സനലിനോട് സമനില വഴങ്ങേണ്ടി വന്നതിനു ശേഷം താൻ നേരിട്ട വംശീയാധിക്ഷേപം തന്നെ വേദനിപ്പിച്ചുവെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ്. സാമൂഹിക മാധ്യമങ്ങളിൽ താൻ നേരിട്ട അധിക്ഷേപത്തെ കുറിച്ച് "മനുഷ്യത്വവും സാമൂഹിക മാധ്യമങ്ങളും അതിന്റെ മോശം അവസ്ഥയിൽ "എന്നാണ് വിശേഷിപ്പിച്ചത്.

" മനുഷ്യത്വവും സാമൂഹിക മാധ്യമങ്ങളും അതിന്റെ മോശം അവസ്ഥയിൽ. അതെ ഞാനൊരു കറുത്ത വർഗക്കാരനാണ്. ഓരോദിനത്തിലും അതിന്റെ അഭിമാനത്തിലാണ് ഞാൻ ജീവിക്കുന്നത്. ഒരു പരാമർശം പോലും എന്നെ മാറ്റി ചിന്തിപ്പിക്കുന്നില്ല." റാഷ്‌ഫോർഡ് ട്വിറ്ററിൽ കുറിചു

"നിങ്ങൾ എന്നിൽ നിന്നും ശക്തമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നെങ്കിൽ എന്നിൽ നിന്ന് അത് ലഭിക്കുന്നില്ല." അദ്ദേഹം എഴുതി.

റാഷ്‌ഫോർഡിനു നേരിടേണ്ട വന്ന വംശീയ അധിക്ഷേപത്തെ ഫുട്ബോൾ അസോസിയേഷൻ അപലപിച്ചു.

" ഏതു തരത്തിലുള്ള വംശീയ വെറികൾക്കെതിരെയും ഞങ്ങൾ ഒന്നിച്ചാണ്. ഒരു സമൂഹത്തിലും ഇത്തരം പ്രവൃത്തികൾ അനുവദിച്ചു കൂടാ." ഫുട്ബോൾ അസോസിയേഷൻ ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു.

ജര്‍മന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണമായി തള്ളിക്കളഞ്ഞ് ഓസില്‍
Also Read

ജര്‍മന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണമായി തള്ളിക്കളഞ്ഞ് ഓസില്‍