ഹഫീസ്, വഹാബ്, ഫഖര്‍ സമാന് എന്നിവരെ ഒഴിവാക്കി പാകിസ്താന് ടി20 ടീം
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 ടീമില്‍ നിന്ന് പേസര്‍ വഹാബ് റിയാസിനെയും ബാറ്റ്സ്മാന്മാരായ ഫഖര്‍ സമാന്, മുഹമ്മദ് ഹഫീസ് എന്നിവരേയും ഒഴിവാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 ടീമില്‍ നിന്ന് പേസര്‍ വഹാബ് റിയാസിനെയും ബാറ്റ്സ്മാന്മാരായ ഫഖര്‍ സമാന്, മുഹമ്മദ് ഹഫീസ് എന്നിവരേയും പാകിസ്താന് ഒഴിവാക്കി. ന്യൂസിലാന്‍ഡിനെതിരെയുള്ള ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഹഫീസിനെ ഒഴിവാക്കിയതാണ് ഏവരെയും അമ്പരപ്പിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന് 2-1ന് തോറ്റെങ്കിലും സീനിയര്‍ ബാറ്റ്സ്മാനായ ഹഫീസിന്റെ ഒറ്റയാള്‍ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഫെബ്രുവരി 11 മുതല്‍ 14 വരെ നടക്കുന്ന ടി20 പരമ്പരയില്‍ പാക് ടീമിനെ നയിക്കുന്നത് യുവതാരം ബാബര്‍ അസം ആണ്. നാല് പുതുമുഖങ്ങളെയും വസീം അക്രം നയിക്കുന്ന സെലക്ഷന് കമ്മിറ്റി ടീമില്‍ ഉള്‍പ്പെടുത്തി. ഇടംകയ്യന്‍ സ്പിന്നര്‍ സഫര്‍ ഗോഹര്‍, ഓള് റൗണ്ടര്‍ അമദ് ബട്ട്, ദാനിഷ് അസീസ്, സഹീദ് മെഹ്മൂദ് എന്നിവരാണ് പുതുമുഖങ്ങള്‍.
ടീം: ബാബര്‍ അസം, അമീര്‍ യാമിന്, അമദ് ബട്ട്, ആസിഫ് അലി, ദാനിഷ് അസീസ്, ഫഹീം അഷ്റഫ്, ഹൈദര്‍ അലി, ഹാരിസ് റഊഫ്, ഹസന് അലി, ഹുസൈന് താലറ്റ്, ഇഫ്തികാര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്നൈന്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്, സര്‍ഫറാസ് അഹമ്മദ്, ഷഹീന് അഫ്രീദി, ഉസ്മാന് ഖാദിരി, സഫര്‍ ഗൊഹര്‍, സാഹിദ് മെഹ്മൂദ്
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മൂന്ന് ടി20 മത്സരങ്ങളും നടക്കുക. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പയാണ് ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മില്‍ ആദ്യം നടക്കുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്താന് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 4ന് റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പരയില്‍ ഏകദിന മത്സരങ്ങളില്ല.