കുംബ്ലെയെ ബുംറ അനുകരിച്ചാല്‍...
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ, സ്പിന്‍ ഇതിഹാസം കുംബ്ലെയെ അനുകരിച്ചാല്‍ എങ്ങനെയിരിക്കും? ബിസിസിഐയാണ് കുംബ്ലയെ അനുകരിക്കുന്ന ബുംറയുടെ വീഡിയോ പങ്കുവെച്ചത്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ, സ്പിന്‍ ഇതിഹാസം കുംബ്ലെയെ അനുകരിച്ചാല്‍ എങ്ങനെയിരിക്കും? ബിസിസിഐയാണ് കുംബ്ലെയെ അനുകരിക്കുന്ന ബുംറയുടെ വീഡിയോ പങ്കുവെച്ചത്. നെറ്റ്സില്‍ പന്തെറിയുന്ന വീഡിയോയാണ്. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ പരമ്പരക്കിടയില്‍ നിന്നാണ് ദൃശ്യങ്ങള്‍. മികച്ച യോര്‍ക്കറുകള്‍ കൊണ്ട് ബാറ്റ്സ്മാന്മാരെ കുഴക്കുന്ന ബുംറ ഇതിനകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
ഫാസ്റ്റ് ബൗള്‍ എറിയുന്ന ബുംറ, കുംബ്ലെയെ അനുകരിച്ചാല്‍ എങ്ങനെയിരിക്കും എന്നത് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് കൗതുകവുമായി. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ കുംബ്ലെ തന്നെ വീഡിയോക്ക് മറുപടിയുമായി എത്തി. ' ആക്ഷന്‍ വളരെ അടുത്ത്, വെല്‍ഡണ്‍ ബൂം എന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം. താങ്കള്‍ വരും തലമുറക്ക് പ്രചോദനമാണെന്ന് പറഞ്ഞ കുംബ്ലെ, വരാനിരിക്കുന്ന പരമ്പരക്ക് ആശംസകള്‍ അര്‍പ്പിച്ചാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.