ഇതാണോ തമാശ; ഐ.സി.സിക്കെതിരെ തിരിഞ്ഞ് പാക് ക്രിക്കറ്റ് ആരാധകര്‍
ഐ.സി.സിയുടെ ഒരു ഫേസ്ബുക്ക് ചിത്രമാണ് പാക് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിലേതായിരുന്നു ചിത്രം.

ഐ.സി.സിയുടെ ഒരു ഫേസ്ബുക്ക് ചിത്രം പാക് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ നിന്നായിരുന്നു അത്. പാക് ബൗളര്‍ ഹസന് അലി ബാറ്റ് ചെയ്യുന്നതാണ് ചിത്രം. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നും ഹസന് അലിയുടെ കിടിലന്‍ ഷോട്ടാണെന്ന്. എന്നാല്‍ ഹസന് അലിയുടെ ഷോട്ട് പിഴച്ച് പന്ത് സ്റ്റമ്പില്‍ കൊള്ളുന്നതാണ് യഥാര്‍ത്ഥത്തില്‍.
'നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഇങ്ങനെ, അതിന്റെ ഫുള്‍ പതിപ്പ് ഇങ്ങനെ' എന്ന അടിക്കുറിപ്പോടെയായിരുന്നു ആ ചിത്രം ഐ.സി.സി പോസ്റ്റ് ചെയ്തത്. എന്നാല്‍ പാക് ആരാധകരെ ഈ പോസ്റ്റ് ചൊടിപ്പിച്ചു. ഇത് തമാശയല്ല, ഐസിസിയുടെ അവഹേളനമാണെന്ന തരത്തില്‍ ആ ചിത്രത്തിന്റെ അടിയില്‍ പാക് ക്രിക്കറ്റ് ആരാധകര്‍ കമന്റ് ചെയ്തു. ഏകദേശം മൂന്ന് ലക്ഷത്തിലധികം റിയാക്ഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. 21Kയിലധികം കമന്റുകളും വന്നു. പാക് ക്രിക്കറ്റ് ആരാധകരുടെ ദേഷ്യം പ്രകടമാക്കുന്നതായിരുന്നു കമന്റുകളധികവും.
അതേസമയം പാക് ക്രിക്കറ്റിനെ ഈ വിധം ട്രോളിയത് മറ്റു ക്രിക്കറ്റ് ഫാന്‍സുകാരെ സന്തോഷിപ്പിച്ചു. രസകരമായ കമന്റുകളുമായി ഇവരും രംഗത്തെത്തി. അതോടെ പാക് ആരാധകരും മറ്റുള്ളവരും എന്ന രീതിയിലായി പോര്. രസകരമായ കമന്റുകളായിരുന്നു അധികവും. എന്നാല്‍ ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് ട്വിറ്ററില്‍ പാക് ആരാധകര്‍ രംഗത്തെത്തിയതോടെയാണ് സംഗതി മറ്റൊരു തലത്തിലേക്ക് എത്തിയത്.