LiveTV

Live

Sports

ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്

എ.സി.സി പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷാ.

ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (എ.സി.സി) പുതിയ പ്രസിഡന്‍റായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജ്മുള്‍ ഹസന്‍ പാപ്പോണിന് പകരമാണ് ജയ് ഷാ പ്രസിഡന്‍റാവുന്നത്. എ.സി.സി പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷാ.

ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് അടക്കമുള്ള ഏഷ്യയിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. 24 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുള്ളത്. കോവിഡ് കാരണം 2020ല്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റ് മാറ്റിവെച്ചിരുന്നു. പാക്കിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടയിരുന്നത്. ഇനി അത് ബംഗ്ലാദേശിലോ ശ്രീലങ്കയിലോ ആയിരിക്കും സംഘടിപ്പിക്കുക. നിയുക്ത പ്രസിഡന്‍റ് ജയ് ഷായെ ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല എന്നിവര്‍ അഭിനന്ദിച്ചു.