LiveTV

Live

Sports

ഹൂപ്പറെ വിടില്ല; കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ കളിയിൽ ജംഷഡ്പൂരിനെതിരെ തകർപ്പൻ ലോങ്‌റേഞ്ചറിലൂടെ ഹൂപ്പർ ഗോൾ കണ്ടെത്തിയെങ്കിലും അതു നിഷേധിക്കപ്പെട്ടിരുന്നു

ഹൂപ്പറെ വിടില്ല; കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇംഗ്ലീഷ് സ്‌ട്രൈക്കർ ഗാരി ഹൂപ്പറുമായുള്ള കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നു വർഷത്തേക്ക് നീട്ടാനാണ് ആലോചന. നിലവിൽ ഒരു വർഷത്തെ കരാറാണ് താരത്തിനുള്ളത്. ആദ്യ മത്സരങ്ങളിലെ ഫോമില്ലായ്മയ്ക്ക് ശേഷം മികച്ച പ്രകടനമാണ് ഹൂപ്പർ ഇപ്പോൾ പുറത്തെടുക്കുന്നത്.

ജോർഡാൻ മറെയ്ക്ക് കീഴിൽ സെക്കൻഡ് സ്‌ട്രൈക്കറായാണ് ഇപ്പോൾ താരം ടീമിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ കളിയിൽ ജംഷഡ്പൂരിനെതിരെ തകർപ്പൻ ലോങ്‌റേഞ്ചറിലൂടെ ഹൂപ്പർ ഗോൾ കണ്ടെത്തിയെങ്കിലും അതു നിഷേധിക്കപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സിന് അർഹിച്ച മൂന്നു പോയിന്റും നഷ്ടമായിരുന്നു.

സെൽറ്റിക്, നോർവിച്ച് സിറ്റി, ഷെഫീൽഡ് തുടങ്ങിയ മുൻനിര ക്ലബുകൾക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട് ഈ 33കാരൻ. ബ്ലാസ്റ്റേഴ്‌സിനായി ഇതുവരെ രണ്ടു ഗോളുകളാണ് സ്‌കോർ ചെയ്തത്.

അതിനിടെ, മിഡ്ഫീഡർ ഫാക്കുണ്ടോ പെരേരയ്ക്ക് മൂക്കിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ഏതാനും മത്സരങ്ങളിൽ പെരേരയുടെ സേവനം ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും. സർജിയോ സിഡോഞ്ച പരിക്കേറ്റു പോയ ശേഷം മിഡ്ഫീൽഡിൽ ബ്ലാസ്റ്റേഴ്‌സിന്റെ ശക്തിയായിരുന്നു ഫക്കുണ്ടോ.