LiveTV

Live

Sports

എന്തുകൊണ്ട് 'കംഗാരു' കേക്ക് മുറിച്ചില്ല? രഹാനെ പറയുന്നു

മുംബൈയിൽ ഇന്ത്യൻ നായകൻ രഹാനെയ്‌ക്ക് മുറിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയിരുന്നു

എന്തുകൊണ്ട് 'കംഗാരു' കേക്ക്  മുറിച്ചില്ല? രഹാനെ പറയുന്നു

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ടീമിന് നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായി മുംബൈയിൽ ഇന്ത്യൻ നായകൻ രഹാനെയ്‌ക്ക് മുറിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയത് വലിയ വാർത്തയായിരുന്നു. എന്നാൽ, ഈ കേക്ക് മുറിക്കാൻ ഇന്ത്യൻ നായകൻ രഹാനെ വിസമ്മതിച്ചു.

എന്തുകൊണ്ട് കംഗാരു കേക്ക് മുറിച്ചില്ല എന്നതിന് രഹാനെയുടെ മറുപടി ഇങ്ങനെ: “കങ്കാരു ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. അതുകൊണ്ട് ആ കേക്ക് മുറിക്കാൻ എനിക്ക് തോന്നിയില്ല. നിങ്ങൾ വിജയികളായിരിക്കാം, ചിലപ്പോൾ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടാകും. എങ്കിൽ പോലും നിങ്ങൾ നിങ്ങളുടെ എതിരാളികളെ ബഹുമാനിക്കണം. മറ്റു രാജ്യങ്ങളോടും എതിർ ടീമുകളോടും നിങ്ങൾ ബഹുമാനം പ്രകടിപ്പിക്കണം. അതുകൊണ്ട് മാത്രമാണ് ആ കേക്ക് ഞാൻ മുറിക്കാതിരുന്നത്.”