LiveTV

Live

Sports

എംആർഎഫുമായി സച്ചിനും കോലിയും, ഹീറോ ഹോണ്ടയുമായി ഗാംഗുലി; ബാറ്റു കൊണ്ട് അടിച്ചെടുക്കുന്ന കോടികൾ

പിന്നെയും ക്രിക്കറ്റ് ലോകത്ത് ബാറ്റുകളുടെ ബ്രാന്‍ഡിങ് ചര്‍ച്ചയാകുകയാണ്.

എംആർഎഫുമായി സച്ചിനും കോലിയും, ഹീറോ ഹോണ്ടയുമായി ഗാംഗുലി; ബാറ്റു കൊണ്ട് അടിച്ചെടുക്കുന്ന കോടികൾ

ക്രിക്കറ്റ് കളി കാണാന്‍ തുടങ്ങിയ കാലം മുതലേ ഏവരും ശ്രദ്ധിക്കുന്ന ഒന്നാണ് താരങ്ങളുടെ ബാറ്റിലെ ബ്രാന്‍ഡിങ്. കളിക്കളത്തില്‍ ബൗളര്‍മാരെ അടിച്ച് നിലംപരിശാക്കുന്ന താരത്തിനൊപ്പം ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു ഘടകം കൂടിയാണ് ബാറ്റിലെ പേര്. അതുകൊണ്ട് തന്നെയാണ് സച്ചിനൊപ്പം എന്നും എം.ആര്‍.എഫും ചേര്‍ത്തുവായിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഇതാ പിന്നെയും ക്രിക്കറ്റ് ലോകത്ത് ബാറ്റുകളുടെ ബ്രാന്‍ഡിങ് ചര്‍ച്ചയാകുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ സ്‌പോണ്‍സര്‍മാരുടെ സ്റ്റിക്കറില്ലാത്ത ബാറ്റുമായി ശുഭ്മാന്‍ ഗില്‍ ഇറങ്ങിയപ്പോഴാണ് ക്രിക്കറ്റ് ലോകം വീണ്ടും ബാറ്റിന്‍റെ പിന്നാലെ ഓടിത്തുടങ്ങിയത്. സ്പോണ്‍സര്‍ഷിപ്പിന്‍റെ ഭാരമില്ലാത്ത നഗ്നമായ ബാറ്റുമായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗില്ലിന് പിന്നാലെയാകും ഇനി സ്പോണ്‍സര്‍മാര്‍ എന്നതാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഗില്ലിന് ബാറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ വമ്പന്മാര്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംആർഎഫുമായി സച്ചിനും കോലിയും, ഹീറോ ഹോണ്ടയുമായി ഗാംഗുലി; ബാറ്റു കൊണ്ട് അടിച്ചെടുക്കുന്ന കോടികൾ

നേരത്തെ സിയറ്റിന്‍റെ ബാറ്റാണ് ഗില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. ആ കരാര്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. കാര്യമായ അവസരം ഗില്ലിന് ലഭിക്കാതിരുന്നതോടെ കരാര്‍ പുതുക്കാന്‍ സിയറ്റ് തയ്യാറായില്ല. എന്നാല്‍ ഗാബ്ബയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഗില്ലിനെ തേടി വീണ്ടും സ്പോണ്‍സര്‍മാരുടെ വലിയ നിര തന്നെ നില്‍ക്കുകയാണ്. ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ ഗില്ലിന്‍റെ ബ്രാന്‍ഡ് വാല്യുവില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന പരമ്പരയിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ്.

എം.ആര്‍.എഫും പഴയ സ്പോണ്‍സര്‍മാരായ സിയറ്റും തന്നെയാണ് താരത്തിനായി മുന്നില്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് തന്നെ ഗില്‍ ഏത് ബാറ്റ് ആകും ഉപയോഗിക്കുക എന്ന കാര്യത്തിന് തീരുമാനമാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എംആർഎഫുമായി സച്ചിനും കോലിയും, ഹീറോ ഹോണ്ടയുമായി ഗാംഗുലി; ബാറ്റു കൊണ്ട് അടിച്ചെടുക്കുന്ന കോടികൾ

ക്രിക്കറ്റ് ബാറ്റുകളിലെ ബ്രാന്‍ഡിങ് ചരിത്രം

സച്ചിൻ - എം.ആർ.എഫ്, ഗാംഗുലി - ഹീറോ ഹോണ്ട, ദ്രാവിഡ് - ബ്രിട്ടാനിയ, സെവാഗ് - ഹീറോ ഹോണ്ട, യുവരാജ് - ഹീറോ, ഹോണ്ട കൈഫ് - ബ്രിട്ടാനിയ, ധോണി - റിബോക്ക്, പോണ്ടിങ് - കുക്കാബുറ. ഒരു കാലത്ത് യുവാക്കളുടേയും കളി ഭ്രാന്തന്മാരുടേയും മനസ്സില്‍ പതിഞ്ഞുപോയ ചില പേരുകളാണ് ഇവയെല്ലാം. ബാറ്റുകൊണ്ട് വിസ്മയം തീര്‍ക്കുന്നവരുടെ പേരിനൊപ്പം ബാറ്റിന്‍റെ പേരും അത്രയധികം ആരാധകരുടെ മനസില്‍ ഇടംപിടിച്ചിരുന്നു.

ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ നേടിക്കൊടുത്ത ക്യാപ്റ്റൻ കപിൽദേവ് 'പവർ' കമ്പനിയുമായി കരാർ ഒപ്പുവച്ചതോടെയാണ് ബാറ്റ് ബ്രാൻഡിങ് ഇന്ത്യയിൽ പുതിയ തലത്തിലേക്ക് കടന്നത്. 1980കളിലെ അവസാനത്തിലായിരുന്നു ഇത്. ബാറ്റിൽ പവറിന്റെ ലോഗോ ഉപയോഗിക്കാൻ വൻ തുകയാണ് കപിൽ വാങ്ങിയത്.

2017ൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി എംആർഎഫുമായി ഒപ്പുവച്ചത് നൂറു കോടിയുടെ കരാർ ആണ്. എട്ടു വർഷമാണ് കരാർ കാലാവധി.