LiveTV

Live

Sports

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിച്ചിനെ പരാജയപ്പെടുത്തി

സിറ്റിക്കായി ഇൽകായ് ഗുണ്ടോകൻ ഇരട്ടഗോൾ നേടി.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിച്ചിനെ പരാജയപ്പെടുത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെസ്റ്റ് ബ്രോമിച്ചിനെ സിറ്റി പരാജയപ്പെടുത്തുകയായിരുന്നു. സിറ്റിക്കായി ഇൽകായ് ഗുണ്ടോകൻ ഇരട്ടഗോൾ നേടി.

ജയത്തോടെ ലീഗിൽ 41 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തെത്തി. 11 പോയിന്‍റ് മാത്രമുള്ള വെസ്റ്റ്ബ്രോമിച്ച് 19ാം സ്ഥാനത്ത് തുടരും. ഇൽകായ് ഗുണ്ടോകൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ തകര്‍പ്പന്‍ വിജയത്തിന് വഴിയൊരുക്കിയത്. ജാവോ കാൻസലോ, റിയാദ് മഹ്‌റസ്, സ്റ്റെർലിങ് എന്നിവരാണ് സിറ്റിക്കായി മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് സിറ്റി മറികടന്നത്. ഇതോടെ പ്രീമിയര്‍ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും മാഞ്ചസ്റ്റർ ടീമുകളായി. 19 കളിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 40 പോയിന്‍റും സിറ്റിക്ക് 41 പോയിന്‍റുമാണുള്ളത്.

മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം, ആഴ്സണൽ ടീമുകള്‍ക്കും വിജയം. ജയത്തോടെ വെസ്റ്റ്ഹാം പോയിന്‍റ് പട്ടികയിൽ നാലാമതെത്തി. ലീഗിൽ ഇന്ന് ചെൽസി, വോൾവ്സിനെയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെയും നേരിടും.