LiveTV

Live

Sports

'അദ്ദേഹമാണ് ക്യാപ്റ്റന്‍, ഞാന്‍ പകരക്കാരന്‍ മാത്രം' കോഹ്‍ലിയുടെ മടങ്ങിവരവിനെക്കുറിച്ച് രഹാനെ

കോഹ്‍ലി​ തന്നെയാണ് ടീമിന്‍റെ​ നായകനെന്നും അദ്ദേഹത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുകയാണ് തന്‍റെ ഉത്തരവാദിത്തം എന്നുമായിരുന്നു രഹാനെയുടെ പ്രതികരണം

'അദ്ദേഹമാണ് ക്യാപ്റ്റന്‍, ഞാന്‍ പകരക്കാരന്‍ മാത്രം' കോഹ്‍ലിയുടെ മടങ്ങിവരവിനെക്കുറിച്ച് രഹാനെ

ഓസീസ് മണ്ണില്‍ ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് നയിച്ച സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെ ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ഇംഗ്ലണ്ടുമായി ആരംഭിക്കാനിരിക്കുന്ന ടെസ്​റ്റ്​ പരമ്പരയുടെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോഹ്‍ലി വീണ്ടും ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകര്‍ രഹാനെയെ സ്ഥിരം നായകന്‍ ആക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ രഹാനെയെ സ്ഥിരം നായകനാക്കണമെന്ന് ആരാധകരുടെ പ്രതികരണങ്ങളോട് താരം തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

കോഹ്‍ലി​ തന്നെയാണ് ടീമിന്‍റെ​ നായകനെന്നും അദ്ദേഹത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുകയാണ് തന്‍റെ ഉത്തരവാദിത്തം എന്നുമായിരുന്നു രഹാനെയുടെ പ്രതികരണം. ടെസ്​റ്റ്​ പരമ്പരക്കായി ചെന്നൈക്ക്​ പോകാനൊരുങ്ങവേ പി.ടി.ഐയുമായി സംസാരിക്കുകയായിരുന്നു രഹാനെ.

''ടെസ്റ്റ്​ ടീമിൽ വിരാട്​ തന്നെയാണ്​ നായകൻ. അതില്‍ ഒരു മാറ്റവുമുണ്ടാകില്ല. ഞാൻ അദ്ദേഹത്തിന്‍റെ പകരക്കാരന്‍ മാത്രമാണ്​. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുകയാണ് എന്‍റെ ഉത്തരവാദിത്തം, അത്തരം സന്ദര്‍ഭത്തില്‍ ടീമിനായി ഏറ്റവും മികച്ചത്​ നല്‍കേണ്ടത് എന്‍റെ ബാധ്യതയാണ്. ക്യാപ്​റ്റനാകുക എന്നതിനേക്കാള്‍ പ്രധാനം ക്യാപ്​റ്റനാകേണ്ടി വരു​മ്പോള്‍ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതാണ്. എനിക്ക് അവസരം ലഭിച്ചപ്പോള്‍ ഞാൻ അത് നന്നായി നിര്‍വഹിച്ചു.

വിരാട്​ കോഹ്​ലിയുമായി തമ്മിൽ നല്ല ബന്ധമാണുള്ളത്​. അദ്ദേഹം എന്‍റെ ബാറ്റിങ്ങിനെ പലപ്പോഴും പ്രശംസിക്കാറുമുണ്ട്. വിദേശ സാഹചര്യങ്ങളിൽ ഇന്ത്യക്കായി നന്നായി കളിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്​. തമ്മിൽ മികച്ച ഒരുപാട്​ പാര്‍ട്ണര്‍ഷിപ്പുകളും ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്​. ക്രീസിൽ നിൽക്കു​മ്പോൾ മത്സര സാഹചര്യത്തിനനുസരിച്ച് പരസ്പരം നിര്‍ദേശങ്ങളും പങ്കുവെക്കാറുണ്ട്.

കോഹ്​ലി മികച്ച ക്യാപ്​റ്റനാണ്​. ഫീൽഡിലെ അദ്ദേഹത്തിന്‍റെ തീരുമാനം എപ്പോഴും മികച്ചു നില്‍ക്കാറുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട്​ എന്നിൽ നിന്നും ഒരുപാട്​ പ്രതീക്ഷിക്കാറുണ്ട്​. അദ്ദേഹത്തെ നിരാശപ്പടുത്താതിരിക്കാൻ ഞാന്‍ ശ്രമിക്കാറുമുണ്ട്' -രഹാനെ പറഞ്ഞു.

രഹാനെ ക്യാപ്റ്റനായി തുടരണമെന്ന് മുന്‍ താരങ്ങള്‍; കോഹ്‍ലിക്ക് മേല്‍ സമ്മര്‍ദ്ദം
Also Read

രഹാനെ ക്യാപ്റ്റനായി തുടരണമെന്ന് മുന്‍ താരങ്ങള്‍; കോഹ്‍ലിക്ക് മേല്‍ സമ്മര്‍ദ്ദം

ഫെബ്രുവരി അഞ്ചുമുതലാണ്​ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ്​ പരമ്പര ആരംഭിക്കുന്നത്​. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന രഹാനെയുടെ ക്യാപ്റ്റനായുള്ള ട്രാക്ക് റെക്കോര്‍ഡും കളിക്കളത്തിലെ പക്വതയും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്
Also Read

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്