LiveTV

Live

Sports

സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ

നെഞ്ച് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ. നെഞ്ച് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.

ഈ മാസമാദ്യം നെഞ്ച് വേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.