LiveTV

Live

Sports

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍

പരമ്പരയിൽ ആകെ 259 റൺസ് നേടിയ താരം ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യന്‍‌ താരങ്ങളുടെ പട്ടികയിൽ നാലാമതായിരുന്നു

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോ ഋഷഭ് പന്താണെന്ന് ശുഭ്മാന്‍ ഗില്‍. അവനാണ് ഇന്ത്യന്‍ ടീമിലെ ഇന്ത്യ അടുത്ത സുഹൃത്തും ഹീറോയും. ഗാബയിലെ 89 റണ്‍സും പരിക്കേറ്റിട്ടും നേടിയ 97 റണ്‍സും വലിയ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ബാറ്റിങ്ങ് ഇത്ര അനായാസകരമാണെന്ന് തോന്നിപ്പിക്കുന്നവാണവന്‍"-ഗില്‍ പറഞ്ഞു.

'ജയം മാത്രമാണ് ഈ ടീം ലക്ഷ്യംവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും മനോഹരമായി കളിച്ചു. രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കവും ഇന്ത്യക്ക് ലഭിച്ചു. ബൗളര്‍മാരെ ചേതേശ്വര്‍ പുജാര നേരിട്ടത് വളരെ പ്രചോദനം നല്‍കുന്ന രീതിയിലാണ്. അതിന് ശേഷം അവിസ്മരണീയ പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവെച്ചത്.

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍

നഷ്ടപ്പെട്ട സെഞ്ച്വറി

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നു ഗില്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്‌സില്‍ 91 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്‍ പുറത്തായത്.

ഞാന്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സ്‌കോര്‍ 90കളിലെത്തിയപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു. അങ്ങനെയൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ സെഞ്ച്വറി കൂടി നേടിയിരുന്നെങ്കില്‍ അത് കേക്കിനു മുകളില്‍ ചെറി വയ്ക്കുന്നതുപോലെ മനോഹരമായി മാറുമായിരുന്നുവെന്നും ഗില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജിന്റെ പ്രകടനത്തെയും മനക്കരുത്തിനെയും ഗില്‍ പ്രശംസിച്ചു. സിറാജ് പാജി മഹാനായ വ്യക്തിയാണ്. ഒരു തരത്തിലുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ ബൗളിങിനെ ബാധിച്ചില്ല, മാത്രമല്ല വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പിതാവിന്റെ വിയോഗവും കാണികളുടെ മോശം പെരുമാറ്റവുമെല്ലാം നേരിട്ടിട്ടും സിറാജ് തന്റെ ഏറ്റവും മികച്ച പ്രകടനം നടന്ന കളിക്കളത്തില്‍ പുറത്തെടുത്തു.

ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍

യുവരാജ് സിങ്

ഐപിഎല്ലിന് മുന്‍പ് യുവരാജ് സിങ്ങിന് ഒപ്പമുള്ള ക്യാംപ് വളരെ അധികം സഹായിച്ചു. ഷോർട്ട് ബോളുകൾ നേരിടാൻ അദ്ദേഹം എന്നെ സജ്ജനാക്കി. നൂറുകണക്കിന് ഷോർട്ട് പിച്ച് ബോളുകൾ പല ആംഗിളുകളിൽ നിന്ന് അദ്ദേഹം എറിയുമായിരുന്നു. അതെന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പന്ത് പറഞ്ഞു.

ഈ നിലവാരത്തില്‍ സ്ഥിരത നിലനിര്‍ത്തുകയാണ് അടുത്ത വലിയ ലക്ഷ്യം. എന്നെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്.

ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പൃഥ്വി ഷായ്ക്ക് പകരം രണ്ടാം മത്സരത്തിലാണ് ഗിൽ അരങ്ങേറിയത്. മൂന്ന് മത്സരങ്ങളിൽ ഗിൽ രണ്ട് അർധസെഞ്ചുറികൾ നേടി. പരമ്പരയിൽ ആകെ 259 റൺസ് നേടിയ താരം ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യന്‍‌ താരങ്ങളുടെ പട്ടികയിൽ നാലാമതായിരുന്നു