LiveTV

Live

Sports

ആ ക്രെഡിറ്റ് എനിക്ക് വേണ്ട, അത് അവര്‍ക്കുള്ളതാണ്; യുവതാരങ്ങളെ അഭിനന്ദിച്ച് ദ്രാവിഡ്

തീര്‍ത്തും പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യയുടെ യുവനിര നേടിയ വിജയത്തിന് പിന്നിലെ 'ദ ഗ്രേറ്റ് വാള്‍' ഫാക്ടര്‍ വീണ്ടും ശ്രദ്ധ നേടുകയായിരുന്നു

ആ ക്രെഡിറ്റ് എനിക്ക് വേണ്ട, അത് അവര്‍ക്കുള്ളതാണ്; യുവതാരങ്ങളെ അഭിനന്ദിച്ച് ദ്രാവിഡ്

ആസ്ട്രേലിയയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ വിജയത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വം കൂടി ആയിരുന്നു നിലവിലെ എന്‍.സി.എ മേധാവി കൂടിയായ ദ്രാവിഡ്. യുവനിരയെ വളര്‍ത്തിയെടുക്കാന്‍ പ്രയത്നിച്ച രാഹുല്‍ ദ്രാവിഡിന്‍റെ സംഭാവനകളെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും നിരീക്ഷകരും അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു.

ഇതിനിടെയാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ ദ്രാവിഡ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 'ആ വിജയത്തിന്‍റെ ക്രെഡിറ്റ് തനിക്കല്ല, മികച്ച രീതിയില്‍ കളിച്ച കുട്ടികള്‍ക്കാണ്, അവരേയാണ് അഭിനന്ദിക്കേണ്ടത്. മുഴുവന്‍ അഭിനന്ദനങ്ങളും അവര്‍ക്കുള്ളതാണ്'

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
Also Read

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

ദീര്‍ഘവീക്ഷണത്തോടുകൂടി ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ പരുവപ്പെടുത്തിയതിലെ ദ്രാവിഡിന്‍റെ പങ്ക് വളരെ വലിയരീതിയില്‍ കഴിഞ്ഞ ദിവങ്ങളില്‍ ചര്‍ച്ചയായിരുന്നു. യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ മെന്‍ററും കോച്ചുമായെല്ലാം ദ്രാവിഡ് തിളങ്ങുന്നത് മുമ്പും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തീര്‍ത്തും പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യയുടെ യുവനിര നേടിയ വിജയത്തിന് പിന്നിലെ 'ദ ഗ്രേറ്റ് വാള്‍' ഫാക്ടര്‍ വീണ്ടും ശ്രദ്ധ നേടുകയായിരുന്നു

താരതമ്യേന സീനിയര്‍ ടീമില്‍ മല്‍സരിച്ച് പരിചയ കുറവുള്ള ടീമംഗങ്ങള്‍ വിദേശ പിച്ചില്‍ പ്രത്യേകിച്ച് കരുത്തരായ ഓസീസിന്‍റെ മണ്ണില്‍ പിന്നില്‍ നിന്നതിന് ശേഷം നടത്തിയ തിരിച്ചുവരവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ദ്രാവിഡ് ഇന്ത്യയുടെ ജൂനിയര്‍ കോച്ചായിരുന്നപ്പോള്‍ ടീമിലുണ്ടായിരുന്ന ഒരു പറ്റം താരങ്ങളാണ് ഓസീസ് പരമ്പരയില്‍ സീനിയര്‍ ടീമിനായി കളിച്ചത്. യുവതാരങ്ങളുടെ പ്രകടനത്തില്‍ ദ്രാവിഡിന്‍റെ കൈയ്യൊപ്പ് പ്രകടമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടേയും ആരാധകരുടേയും വാദം.

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്
Also Read

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്