LiveTV

Live

Sports

ജയിക്കാനാകാതെ ബെംഗലൂരു; ഒഡീഷയുമായും സമനില

മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബെംഗളൂരുവിനെ ഞെട്ടിച്ച് എട്ടാം മിനിറ്റില്‍ ഒഡീഷ മുന്നിലെത്തുകയായിരുന്നു.

ജയിക്കാനാകാതെ ബെംഗലൂരു; ഒഡീഷയുമായും സമനില

ഐ.എസ്.എല്ലിൽ വിജയ വഴിയിലേക്ക് തിരികെയെത്താന്‍ ശ്രമിക്കുന്ന ബെംഗളൂരുവിനെ സമനിലയില്‍ കുരുക്കി ഒഡീഷ. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബെംഗളൂരുവിനെ ഞെട്ടിച്ച് എട്ടാം മിനിറ്റില്‍ ഒഡീഷ മുന്നിലെത്തുകയായിരുന്നു. ജെറിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ മാനുവല്‍ ഒന്‍വുവിന്‍റെ ക്രോസ് ഡിയഗോ മൗറീസിയോ ഗുര്‍പ്രീത് സിങ് സന്ധുവിന് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തിക്കുകയായിരുന്നു. പെട്ടെന്നുള്ള ഫ്രീകിക്കിൽ നിന്നാണ് ബെംഗളൂരു ഡിഫൻസിനെ കബളിപ്പിച്ച് ഡിയേഗോ ഒഡീഷയ്ക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ ഉണര്‍ന്നുകളിച്ച ബെംഗളൂരു എഫ്.സി അറ്റാക്കിങ് ശക്തമാക്കി. പിന്നീട് 82ആം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് പാർതാലുവിന്‍റെ പവർഫുൾ ഹെഡർ ബെംഗളൂരുവിന് സമനില നേടിക്കൊടുക്കുകയായിരുന്നു.

ഐ.എസ്.എല്ലിൽ തുടർച്ചയായ ഏഴാം മത്സരത്തിലാണ് വിജയമില്ലാതെ ബെംഗളൂരു കളിയാവസാനിപ്പിക്കുന്നത്. അവസാന ഏഴ് കളികളില്‍ അഞ്ചു മത്സരങ്ങളും അവർ പരാജയപ്പെടുകയും ചെയ്തിരുന്നു