LiveTV

Live

Sports

ദ്രാവിഡ് ഇന്ത്യന്‍ യുവതാരങ്ങളെ മാനസികമായി കരുത്തരാക്കിയെന്ന് ഇൻസമാമുൽ ഹഖ്

ഇതുകൊണ്ടൊക്കെയാണ് ദ്രാവിഡിനെ ‘മതിൽ’ എന്ന് വിളിക്കുന്നത്

ദ്രാവിഡ് ഇന്ത്യന്‍ യുവതാരങ്ങളെ മാനസികമായി കരുത്തരാക്കിയെന്ന്  ഇൻസമാമുൽ ഹഖ്

ആസ്ട്രേലിയയിലെ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനത്തില്‍ രാഹുല്‍ ദ്രാവിഡിനെ പ്രശംസിച്ച് പാകിസ്താൻ മുന്‍ ക്രിക്കറ്റ് താരം ഇൻസമാമുൽ ഹഖ്. ഇന്ത്യൻ താരങ്ങളുടെ അണ്ടർ 19ൽ നിന്ന് എ ടീമിലേക്കും പിന്നീട് സീനിയർ ടീമിലേക്കും ഉള്ള വളർച്ചയിൽ ദ്രാവിഡിന് വലിയ പങ്കുണ്ട്.

ദ്രാവിഡ് യുവതാരങ്ങളെ മാനസികമായി കരുത്തരാക്കി എന്ന് ഇന്‍സമാം പറഞ്ഞു. പന്ത്, വാഷിങ്ടൻ സുന്ദർ, ഗിൽ, പ്രിത്വി ഷാ, വിഹാരി, സിറാജ്, സൈനി, അഗർവാൾ എന്നിവരൊക്കെ ദ്രാവിഡിന് കീഴിൽ പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. ആദ്യ ടെസ്റ്റിലെ പരാജയവും, കോഹ്‍ലിയുടെ അഭാവവും പ്രധാന താരങ്ങളുടെ പരിക്കുമെല്ലാം മറികടക്കാൻ ഇന്ത്യക്ക് ആയിട്ടുണ്ട് എങ്കിൽ അത് ദ്രാവിഡിന്റെ പരിശീലനം കൊണ്ടാണ്. ദ്രാവിഡ് എല്ലാ താരങ്ങളെയും മതിലുകളാക്കിയെന്ന് ഇൻസമാം കൂട്ടിച്ചേര്‍ത്തു. ഇതുകൊണ്ടൊക്കെയാണ് ദ്രാവിഡിനെ ‘മതിൽ’ എന്ന് വിളിക്കുന്നത്.