ബ്രിസ്ബെയിനില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം
ബ്രിസ്ബെയിനില്‍ ഇന്ത്യ പൊരുതുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലാണ്. വാഷിങ് ടണ്‍ സുന്ദര്‍ (1) റിഷബ് പന്ത് (4) എന്നിവരാണ് ക്രീസില്‍.
ബ്രിസ്ബെയിനില്‍ ഇന്ത്യ പൊരുതുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലാണ്. വാഷിങ് ടണ്‍ സുന്ദര്‍ (1) റിഷബ് പന്ത് (4) എന്നിവരാണ് ക്രീസില്‍. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ടിന് 62 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. പ്രതിരോധത്തിലൂന്നി ബാറ്റിങ് തുടര്‍ന്ന പുജാരയെ ഹേസില്‍വുഡ് വിക്കറ്റ് കീപ്പറുകളുടെ കൈകളിലെത്തിക്കുകയായിരുന്നു. 94 പന്തില്‍ നിന്ന് 25 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന രഹാനയെ സ്റ്റാര്‍ക്കും പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. 37 റണ്‍സാണ് രഹാനെ നേടിയത്. ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ മായങ്ക് അഗര്‍വാളിനെയും ഹേസില്‍വുഡ് പറഞ്ഞയച്ചു. 38 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ലഞ്ചിന് ശേഷമുള്ള രണ്ടാമത്തെ പന്തിലായിരുന്നു വിക്കറ്റ്.