LiveTV

Live

Sports

'ആ ഷോട്ട് കളിച്ചതില്‍ ഒരു ഖേദവുമില്ല; വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും രോഹിതിന്റെ മറുപടി

ബ്രിസ്‌ബെയിന്‍ ടെസ്റ്റിലെ മികച്ച തുടക്കം മുതലെടുക്കുന്നതില്‍ രോഹിത് ശര്‍മ്മ പരാജയപ്പെട്ടപ്പോള്‍ വന്‍ വിമര്‍ശനമാണ് അദ്ദേഹത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ നിന്നുയര്‍ന്നത്.

'ആ ഷോട്ട് കളിച്ചതില്‍ ഒരു ഖേദവുമില്ല; വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും രോഹിതിന്റെ മറുപടി

ബ്രിസ്‌ബെയിന്‍ ടെസ്റ്റിലെ മികച്ച തുടക്കം മുതലെടുക്കുന്നതില്‍ രോഹിത് ശര്‍മ്മ പരാജയപ്പെട്ടപ്പോള്‍ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുയര്‍ന്നത്. 44 റണ്‍സെടുത്ത രോഹിത് സ്പിന്നര്‍ നഥാന്‍ ലയോണിന്റെ പന്തിലാണ് പുറത്തായത്. ആ സമയത്ത് ആവശ്യമില്ലാത്ത ഷോട്ടാണ് രോഹിത് കളിച്ചതെന്നും സീനിയര്‍ കളിക്കാരന്‍ എന്ന നിലയില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും ഉള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം രോഹതിന് നേരെ ഉയര്‍ന്നത്. നിരവധി ട്രോളുകളും സജീവമായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് വീഡിയോയിലൂടെ മറുപടി പറയുകയാണ് രോഹിത് ശര്‍മ്മ. ക്രിക്കറ്റില്‍ പ്രത്യേകിച്ച് ടെസ്റ്റില്‍ ഒരാള്‍ പുറത്തായതിന് ശേഷം അതിന്റെ വിശദീകരണം വീഡിയോയിലൂടെ പങ്കുവെക്കുന്നതൊക്കെ അസാധാരണമാണ്.

ലോങ് ഓണിനും ഡീപ് സ്‌ക്വയര്‍ ലെഗിലെ ഫീല്‍ഡര്‍ക്കുമിടയിലൂടെ കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്, പക്ഷേ പ്രതീക്ഷിച്ച രീതിയില്‍ പന്ത് കണക്ട് ചെയ്യാനായില്ലെന്ന് രോഹിത് പറയുന്നു. ആദ്യ ഓവറുകള്‍ക്ക് ശേഷം അധികം സ്വിങ് ഇല്ലെന്ന് മനസിലായിരുന്നു, പിന്നാലെ ഞാന്‍ മാറ്റങ്ങള്‍ വരുത്തി, റണ്‍സ് കണ്ടെത്തി ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമിച്ചത്, അതു കൊണ്ട് തന്നെ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്, അത്തരമൊരു ഷോട്ടിന് ശ്രമിച്ചതില്‍ ഖേദമില്ലെന്നും ചിലപ്പോള്‍ തെറ്റുകള്‍ സംഭവിച്ചേക്കാമെന്നും, അത് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും രോഹിത് പറഞ്ഞു.

ഇത് ആറാം തവണയാണ് രോഹിത് നഥാന്‍ ലയോണിന് മുന്നില്‍ വീഴുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രോഹിതിനെ അഞ്ച് തവണ വീഴ്ത്തിയിട്ടുണ്ട്. ബ്രിസ്ബെയിന്‍ ടെസ്റ്റിലെ വിക്കറ്റോടെ ആ നേട്ടം ലയാേണിന്റെ പേരിലായി. അതേസമയം മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ നേടാന്‍ ലയോണിനാവും.