ഫക്കുണ്ടോ പെരേരയില്‍ കണ്ണുവച്ച് ബഗാന്; ഞെട്ടി ബ്ലാസ്റ്റേഴ്സ്
സ്ട്രൈക്കര്‍ ഡേവിഡ് വില്യംസിനെ നല്കിയാല് ഫക്കുണ്ടോയെ കൈമാറാമോ എന്നാണ് ബഗാന് ചോദിച്ചിട്ടുള്ളത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അര്‍ജന്റൈനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയില്‍ കണ്ണുവച്ച് എടികെ മോഹന്ബഗാന്. സ്ട്രൈക്കര്‍ ഡേവിഡ് വില്യംസിനെ നല്കിയാല് ഫക്കുണ്ടോയെ കൈമാറാമോ എന്നാണ് ബഗാന് ചോദിച്ചിട്ടുള്ളത്.
അതേസമയം, ഫക്കുണ്ടോയുമായുള്ള കരാര്‍ നീട്ടാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. താരം ക്ലബ് വിടില്ലെന്ന് പ്രമുഖ കളിയെഴുത്തുകാരന് മാര്‍ക്കസ് മെര്‍ഗല്‍ഹൗ ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് ഫക്കുണ്ടോ. തിലക് മൈതാനത്ത് ജംഷഡ്പൂര്‍ എഫ്സിക്കെതിരെ മൂന്ന് ഗോള്‍ അവസരങ്ങളാണ് താരം തുറന്നെടുത്തത്. ഒരു അസിസ്റ്റുമുണ്ടായി. ജോര്‍ദാന്‍ മുറെയ്ക്കും വിസന്റെ ഗോമസിനുമൊപ്പം മികച്ച നീക്കങ്ങളും താരം നടത്തി.
കേരളത്തിന്റെ ഫ്രീക്കിക്ക് സ്പെഷ്യലിസ്റ്റും ഫക്കുണ്ടോയാണ്. പന്ത് കര്‍വ് ചെയ്യിക്കാനുള്ള കഴിവാണ് അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡറെ അപകടകാരിയാക്കുന്നത്.