LiveTV

Live

Sports

സൈനാ നെഹ്‌വാളിനു രണ്ടാമതും കോവിഡ്: തായ്‌ലൻഡ് ഓപ്പണിൽ നിന്നും പിന്മാറും

സൈനാ നെഹ്‌വാളിനു പുറമെ എച്.എസ് പ്രണോയിക്കും കോവിഡ് പോസിറ്റീവായി.

സൈനാ നെഹ്‌വാളിനു രണ്ടാമതും കോവിഡ്: തായ്‌ലൻഡ് ഓപ്പണിൽ നിന്നും പിന്മാറും

രണ്ടാമതും കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈനാ നെഹ്‌വാൾ തായ്‌ലൻഡ് ഓപ്പണിൽ നിന്നും പിന്മാറാൻ നിർബന്ധിതയായി. ഏതാനും ആഴ്ചകൾ മുമ്പേയാണ് സൈന കോവിഡ് മുക്തയായത്. തന്റെ മൂന്നാമത് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.

സൈനക്ക് ഇതാദ്യമായല്ല കോവിഡ് പിടിപെടുന്നത്. ഏതാനും ആഴ്ചകൾ മുൻപ് സൈനയ്ക്കും ഭർത്താവും ബാഡ്മിന്റൺ താരവുമായ പാരുപള്ളി കശ്യപിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. സൈനക്ക് രോഗം പെട്ടെന്ന് ഭേദമായപ്പോൾ കശ്യപിൻറെ രോഗം ഭേദമാകുന്നതുവരെ ക്വാറന്റൈനിൽ ആയിരുന്നു. സൈനാ നെഹ്‌വാളിനു പുറമെ എച്.എസ് പ്രണോയിക്കും കോവിഡ് പോസിറ്റീവായി.