LiveTV

Live

Sports

എ​ഫ്.എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നവും ചെല്‍സിയും

ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മൊറേകാമ്പ്യയെ തകര്‍ത്തത്

എ​ഫ്.എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നവും ചെല്‍സിയും

എ​ഫ്എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നം ഹോ​ട്ട്സ്പ​റും ചെല്‍സിയും. മൂ​ന്നാം റൗ​ണ്ടി​ൽ നോ​ൺ ഡി​വി​ഷ​ൻ ക്ല​ബാ​യ മ​റൈ​നെ നേ​രി​യ്റ്റ ടോ​ട്ട​നം എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മൊറേകാമ്പ്യയെ തകര്‍ത്തത്.

ഉയര്‍ന്ന തുക മുടക്കി കൊണ്ടുവന്ന കെയ് ഹാവര്‍ട്ട്സും ടിമോ വെര്‍ണറും ഗോള്‍ വരള്‍ച്ചക്ക് അവസാനമിട്ടു എന്നതാണ് ചെല്‍സിയെ സംബന്ധിച്ച് ഈ കളിയില്‍ പോസിറ്റീവായ കാര്യം. മേസെണ്‍ മൌണ്ടും ഹഡ്സണ്‍ ഒഡോയുമാണ് ചെല്‍സിയുടെ മറ്റു ഗോള്‍ സ്കോറര്‍മാര്‍.

സ്ട്രൈ​ക്ക​ർ കാ​ർ​ലോ​സ് വി​നീ​ഷ്യ​സി​ന്‍റെ ഹാ​ട്രി​ക്കും ലൂ​ക​സ് മൗ​റ​യും(32) യു​വ​താ​രം ആ​ൽ​ഫി ഡെ​വി​നും(60) ആ​ണ് ടോ​ട്ട​ന​ത്തി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

24, 30, 37 മി​നി​റ്റു​ക​ളി​ലാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ നേ​ടി​യ​ത്. ടോ​ട്ട​ന​ത്തി​നാ​യു​ള്ള താ​ര​ത്തി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കാ​ണി​ത്. 16 വ​യ​സും 162 ദി​വ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള ആ​ൽ​ഫി ഈ ​ഗോ​ളോ​ടെ ടോ​ട്ട​ന​ത്തി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗോ​ൾ സ്കോ​റ​ർ ആ​യി മാ​റി.