കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ: എടികെയെ കീഴ്പ്പെടുത്തിയത് ഒരു ഗോളിന്
ഒഗ്ബച്ചെയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്

പനാജി: ഐഎസ്എല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴ്പ്പെടുത്തി മുംബൈ സിറ്റി എഫ്സി. 69-ാം മിനിറ്റില്‍ ബാര്‍തലോമിയോ ഒഗ്ബച്ചെയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. ഒഗ്ബച്ചെയാണ് ഹീറോ ഓഫ് ദ മാച്ച്.
കളിയില്‍ ഉടനീളം നിരവധി അവസരങ്ങളാണ് മുംബൈ സിറ്റി തുറന്നെടുത്തത്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ മൂലം ലീഡ് ഉയര്‍ത്താന്‍ അവര്‍ക്കായില്ല. അഞ്ചു തവണ മുംബൈ ബഗാന് ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ എതിര്‍നിരയ്ക്ക് ആയത് രണ്ടു തവണ മാത്രമാണ്.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ അവരുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പത്തു കളികളില്‍ നിന്ന് എട്ടു വിജയത്തോടെ 25 പോയിന്റാണ് മുംബൈയ്ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെ ബഗാന് രണ്ടാമതാണ്.