LiveTV

Live

Sports

ഇതാ യഥാര്‍ത്ഥ നായകന്‍; വംശീയാധിക്ഷേപം നേരിട്ട സിറാജിനെ ചേര്‍ത്തു നിര്‍ത്തി രഹാനെ- വീഡിയോ

ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കളി അല്‍പ്പനേരം നിര്‍ത്തിവച്ചു

ഇതാ യഥാര്‍ത്ഥ നായകന്‍; വംശീയാധിക്ഷേപം നേരിട്ട സിറാജിനെ ചേര്‍ത്തു നിര്‍ത്തി രഹാനെ- വീഡിയോ

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തില്‍ പേസര്‍ മുഹമ്മദ് സിറാജിനെ ചേര്‍ത്തു നിര്‍ത്തി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. അധിക്ഷേപമുണ്ടായ ഉടന്‍ തന്നെ കളി നിര്‍ത്തിവയ്ക്കാന്‍ അംപയറോട് ആവശ്യപ്പെട്ടതും രഹാനെയാണ്. വിഷയത്തില്‍ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കളി അല്‍പ്പനേരം നിര്‍ത്തിവച്ചു.

പിന്നീട് പൊലീസ് ഇടപെട്ട് ആറു കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സിറാജിന്റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന രഹാനെയെ കാണാം.

നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന് നേരെയാണ് കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. മത്സരത്തിന്റെ 85ാം ഓവര്‍ കഴിഞ്ഞയുടനെയായിരുന്നു സംഭവം. ആ ഓവര്‍ എറിഞ്ഞ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി എതിരിട്ടത്.

ഇതാ യഥാര്‍ത്ഥ നായകന്‍; വംശീയാധിക്ഷേപം നേരിട്ട സിറാജിനെ ചേര്‍ത്തു നിര്‍ത്തി രഹാനെ- വീഡിയോ

സിറാജിനു പുറമേ, ബുംറയ്ക്കും വംശീയാധിക്ഷേപം നേരിട്ടിരുന്നു. സംഭവത്തില്‍ ബിസിസിഐ ഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മാപ്പു പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

വിഷയത്തില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് മേധാവി സീന്‍ കരോള്‍ അറിയിച്ചു.

'വംശീയ അധിക്ഷേപം നടത്തുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഓസീസ് ക്രിക്കറ്റിലേക്ക് സ്വാഗതമില്ല. വിഷയത്തില്‍ ഐസിസിയുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. നിരോധനം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കും. കേസ് പൊലീസിന് കൈമാറിയിട്ടുമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.