LiveTV

Live

Sports

'ബ്രൗൺ നായ, ഭീമൻ കുരങ്ങ്‌...' സിറാജിനെ ആസ്ട്രേലിയന്‍ കാണികള്‍ അധിക്ഷേപിച്ചത് ഇങ്ങനെ..

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ആസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചതിന്‍റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

'ബ്രൗൺ നായ, ഭീമൻ കുരങ്ങ്‌...'
 സിറാജിനെ ആസ്ട്രേലിയന്‍ കാണികള്‍ അധിക്ഷേപിച്ചത് ഇങ്ങനെ..

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ആസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചതിന്‍റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വളരെ മോശമായ രീതിയിലാണ് സിറാജിനെയും ബുംറയേയും കാണികള്‍ അധിക്ഷേപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീമന്‍ കുരങ്ങെന്നും ബ്രൌണ്‍ നായയെന്നും അര്‍ത്ഥം വരുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ആസ്ട്രേലിയന്‍ കാണികള്‍ വംശീയതയുടെ വിദ്വേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗ്രൌണ്ടില്‍ വിളമ്പിയത്.

സിഡ്‌നി ടെസ്റ്റിന്‍റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സിറാജിനും ബുറക്കും നേരെ ആസ്ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. ഉടന്‍ തന്നെ സിറാജും ക്യാപ്റ്റന്‍ രഹാനെയും ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

മത്സരത്തിന്‍റെ 85ാം ഓവര്‍ കഴിഞ്ഞയുടനെയായിരുന്നു കളിയുടെ സ്പിരിറ്റിനെ തന്നെ നശിപ്പിച്ച സംഭവം അരങ്ങേറുന്നത്. ആ ഓവര്‍ എറിഞ്ഞ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി നേരിട്ടത്.

സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി ഇന്ത്യന്‍ ടീം ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഇക്കാര്യം മാച്ച് റഫറിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്. പിന്നീട് ക്രിക്കറ്റ് ആസ്ട്രേലിയ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.