ഫ്രീകിക്ക് ഗോളില്‍ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസി
ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മെസിയും ക്രിസ്റ്റ്യാനോയും. ലോകമെമ്പാടുമുള്ള ആരാധകര്‍ ഇവരുടെ ബൂട്ടുകളിലേക്ക് കണ്ണും നട്ടിരിക്കുന്നതിനാല്‍ തന്നെ മത്സരത്തിലെ ഓരോ നിമിഷങ്ങളും സംഭവബഹുലമാണ്.

ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ലോകമെമ്പാടുമുള്ള ആരാധകര്‍ ഇവരുടെ ബൂട്ടുകളിലേക്ക് കണ്ണുംനട്ടിരിക്കുന്നതിനാല് തന്നെ മത്സരത്തിലെ ഓരോ നിമിഷങ്ങളും സംഭവബഹുലമാണ്. മത്സരം കഴിയും തോറും നേടിയ റെക്കോര്‍ഡുകളും മറ്റും ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും കൊഴുക്കാറുണ്ട്. അക്കൂട്ടത്തിലേക്കാണ് മെസിയുടെ ഫ്രീ കിക്ക് ഗോളുകള്‍ എത്തുന്നത്. ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മെസി സ്വന്തം പേരിലാക്കിയത്. 48 ഗോളുകളാണ് മെസി ബാഴ്സലോണക്കായി നേടിയത്. തൊട്ടടുത്ത് തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുണ്ട് എന്നതാണ് ശ്രദ്ധേയം. 47 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. ലാലീഗയില്‍ ഗ്രാനഡയ്ക്കെതിരായ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോയെ മെസി മറികടന്നത്. 42ാം മിനുറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. മത്സരത്തില്‍ മെസി രണ്ട് ഗോളുകള്‍ നേടിയിരുന്നു.