LiveTV

Live

Sports

ലബുഷെയിന് വിഹാരി 'ജീവന്‍' കൊടുത്തു; കലിയടങ്ങാതെ ആരാധകര്‍

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ആസ്‌ട്രേലിയക്ക് മികച്ച ലീഡ് നേടിക്കൊടുത്തതിന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരോട് കൂടി നന്ദി പറയേണ്ടി വരും.

ലബുഷെയിന് വിഹാരി 'ജീവന്‍'  കൊടുത്തു; കലിയടങ്ങാതെ ആരാധകര്‍

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ആസ്‌ട്രേലിയക്ക് മികച്ച ലീഡ് നേടിക്കൊടുത്തതിന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരോട് കൂടി നന്ദി പറയേണ്ടി വരും. ക്യാച്ചുകള്‍ നിലത്തിട്ട് രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കംഗാരുക്കളോട് 'ദയ' കാണിച്ചപ്പോള്‍ ആസ്‌ട്രേലിയക്ക് ലീഡായി വന്നത് 406 റണ്‍സ്! അതില്‍ മുമ്പന്തിയിലാണ് ഹനുമ വിഹാരിയുടെ സംഭാവന. എളുപ്പത്തില്‍ കൈപിടിയിലൊതുക്കാവുന്നൊരു ക്യാച്ചാണ് വിഹാരി ഇന്ന് നിലത്തിട്ടത്. അതും നാലാം ദിനത്തിലെ രണ്ടാം പന്തില്‍ തന്നെ. ബുംറയായിരുന്നു ബൗളര്‍. ബുംറയുടെ മികച്ചൊരു പന്ത് ലബുഷെയിന്‍ ഫ്‌ളിക്ക് ചെയ്തു, നേരെ പോയത് ബാക്ക് വാര്‍ഡ് സ്‌ക്വയറില്‍ ഫീല്‍ഡ് ചെയ്യുകയായിരന്നു വിഹാരിയുടെ കൈകളിലേക്ക്. എന്നാല്‍ വിഹാരിക്കത് കൈപ്പിടിയിലൊതുക്കാനായില്ല.

47 റണ്‍സായിരുന്നു അപ്പോള്‍ ലബുഷെയിനിന്റെ സമ്പാദ്യം. ഒടുവില്‍ പുറത്താകുമ്പോള്‍ ലബുഷെയിനിന്റെ അക്കൗണ്ടില്‍ വന്ന് 73 റണ്‍സും! ഈ ദേഷ്യം ഇന്ത്യന്‍ ആരാധകര്‍ തീര്‍ത്തത് സമൂഹമാധ്യമങ്ങളിലൂടെയാണ്. രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. വിഹാരിയുടെ അവസാന അന്താരാഷ്ട്ര കരിയറാണിതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരം വെളുക്കും മുമ്പെ കളി കാണാനിരിക്കുന്നവരെ ഇങ്ങനയാണോ ട്രീറ്റ് ചെയ്യുന്നത് തുടങ്ങി രൂക്ഷ പ്രതികരണങ്ങളാണ് ട്വിറ്ററില്‍. അതേസമയം ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയലക്ഷ്യമാണ് ആസ്ട്രേലിയ മുന്നോട്ടുവെച്ചത്. നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 132 പന്തില്‍ നിന്ന് നാലു സിക്‌സും എട്ടു ഫോറുമടക്കം 84 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടീം പെയ്ന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.