'ദേശീയ ഗാനം കേട്ടപ്പോള്‍ കണ്ണുനിറഞ്ഞ സിറാജിനെ ചിലരെങ്കിലും ഓര്‍ക്കണം' മുഹമ്മദ് കൈഫ്
സിഡ്നി ടെസ്റ്റിൽ ടീമുകൾ ഗ്രൌണ്ടിലെത്തിയപ്പോള് മുഴങ്ങിയ ദേശീയ ഗാനം പിതാവിനെ ഓർമിപ്പിച്ചതിനാലാണ് കരഞ്ഞുപോയതെന്ന് മത്സരശേഷം സിറാജ് പ്രതികരിച്ചിരുന്നു.

ഓസീസിനെതിരായ ടെസ്റ്റ് മല്‍സരത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചപ്പോള്‍ കണ്ണീരണിഞ്ഞ മുഹമ്മദ് സിറാജിന്റെ ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ചിലര്‍ക്കായുള്ള ഓര്‍മപ്പെടുത്തലാണ് ഈ കണ്ണീരെന്നും ചിത്രം പങ്കുവെച്ച് കൈഫ് കുറിച്ചു.
'ചിലയാളുകള്ക്കുള്ള ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം, അവന്റെ പേര് മുഹമ്മദ് സിറാജ് എന്നാണ്, ദേശീയ ഗാനം എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച് എന്താണെന്ന് ഈ ചിത്രത്തില്‍ നിന്ന് മനസിലാകും' കൈഫ് ട്വീറ്റ് ചെയ്തു
സിഡ്നി ടെസ്റ്റിൽ ടീമുകൾ ഗ്രൌണ്ടിലെത്തിയപ്പോള് മുഴങ്ങിയ ദേശീയ ഗാനം പിതാവിനെ ഓർമിപ്പിച്ചതിനാലാണ് കരഞ്ഞുപോയതെന്ന് മത്സരശേഷം സിറാജ് പ്രതികരിച്ചിരുന്നു. ഹൈദരാബാദിലെ ഓട്ടോ തൊഴിലാളിയായിരുന്ന മുഹമ്മദ് ഗൗസിന്റെ മകനാണ് സിറാജ്. പിതാവിന്റെ മരണശേഷം നാട്ടിൽ പോകാതെ ആസ്ട്രേലിയയിൽ തുടർന്ന സിറാജ് മെൽബണിൽ നടന്ന രണ്ടാംടെസ്റ്റിൽ അഞ്ചുവിക്കറ്റുമായി ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഐ.പി.എല്ലിലെ മിന്നും പ്രകടനത്തെതുടർന്നാണ് സിറാജിന് ഇന്ത്യൻ ടീമിലേക്ക് വിളി വന്നത്.
ന്യൂസിലാന്റിനെതിരായ ട്വന്റി 20യിൽ 2017ൽ അരങ്ങേറിയപ്പോഴും ദേശീയ ഗാനം കേട്ട് സിറാജിന്റെ കണ്ണുകൾ നിറഞ്ഞ സംഭവവും കൈഫിന്റെ ട്വീറ്റിന് താഴെയായി ആരാധകര്‍ കമന്റ് ചെയ്തു.
