LiveTV

Live

Sports

ക​ണ്ണ് നി​റ​ഞ്ഞ​തിന് കാരണം വെളിപ്പെടുത്തി മു​ഹ​മ്മ​ദ് സി​റാ​ജ്

ഇ​ന്ത്യ-​ ആ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ഴാ​ണ് സി​റാ​ജ് ക​ണ്ണീ​ര​ണി​ഞ്ഞ​ത്.

ക​ണ്ണ് നി​റ​ഞ്ഞ​തിന് കാരണം വെളിപ്പെടുത്തി മു​ഹ​മ്മ​ദ് സി​റാ​ജ്

ദേ​ശീ​യ ഗാ​ന​ത്തി​നി​ടെ ക​ണ്ണ് നി​റ​ഞ്ഞ​ത് അ​ടു​ത്തി​ടെ മ​രി​ച്ച പി​താ​വി​നെ ഓ​ർ​ത്തെ​ന്ന് ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് സി​റാ​ജ്. ദേശിയ ഗാനത്തിന്റെ സമയത്ത് ഞാന്‍ എന്റെ പിതാവിനെ ഓര്‍ത്തു. വൈകാരികമായിരുന്ന സന്ദര്‍ഭമായിരുന്നു അത്.

"താ​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക​ളി​ക്ക​ണം എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ ഇ​ന്ന് അ​ദ്ദേ​ഹം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മാ​യി​രു​ന്നു"- സി​റാ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ-​ ആ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ഴാ​ണ് സി​റാ​ജ് ക​ണ്ണീ​ര​ണി​ഞ്ഞ​ത്.

ക​ണ്ണ് നി​റ​ഞ്ഞ​തിന് കാരണം വെളിപ്പെടുത്തി മു​ഹ​മ്മ​ദ് സി​റാ​ജ്

മുഹമ്മദ്​ സിറാജ്​ ആസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കു​മ്പോ‌ൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ്​ മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന്​ നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.

ആദ്യ ടെസ്റ്റില്‍ അഞ്ച്​ വിക്കറ്റ്​ നേടി സിറാജ്​ മികച്ച പ്രകടനം നടത്തിയിരുന്നു.