ഗാംഗുലിക്ക് ഹൃദയാഘാതം; ഫോർച്യൂൺ ഓയിൽ പരസ്യം പിൻവലിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം പിൻവലിച്ചു

കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം അദാനി വിൽമർ പിൻവലിച്ചു. ഹൃദയത്തെ ആരോഗ്യപരമായി നിലനിർത്തുന്ന ഒന്നായി ഓയിൽ അവതരിപ്പിക്കപ്പെടുന്ന പരസ്യം ഗാംഗുലി കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
നെഞ്ച് വേദനയെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ ശനിയാഴ്ച ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.