ഐ.എസ്.എല്ലിൽ ആദ്യ വിജയം കുറിച്ച് ഈസ്റ്റ് ബംഗാൾ
ഒഡിഷ നേടിയ ഏക ഗോളും ഈസ്റ്റ് ബംഗാളിന്റെ സെൽഫ് ഗോളായിരുന്നു

ഐ.എസ്എല്ലിൽ തങ്ങളുടെ ആദ്യ വിജയം കുറിച്ച് ഈസ്റ്റ് ബംഗാൾ. ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഈസ്റ്റ് ബംഗാൾ ആദ്യ വിജയം ഗംഭീരമാക്കിയത്. ഒഡിഷ നേടിയ ഏക ഗോളും ഈസ്റ്റ് ബംഗാളിന്റെ സെൽഫ് ഗോളായിരുന്നു.
12-ാം മിനിറ്റിൽ ആന്റണി പിൽകിങ്ടണും 39-ാം മിനിറ്റിൽ ജാക്വസ് മഗോമയും 88-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനായി ആദ്യ മത്സരം കളിക്കുന്ന ബ്രൈറ്റ് എനോബകാരേയുമാണ് ഗോളുകൾ നേടിയത്. 90 മിനുട്ടും കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ എത്തിയപ്പോഴാണ് ഡാനി ഫോക്സിന്റെ ഓൺ ഗോളിലൂടെ ഒഡിഷ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.