LiveTV

Live

Sports

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്

ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എ.ടി.കെ മോഹന്‍ ബഗാന് 20 പോയിന്റാണ്

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്. നോര്‍ത്ത്ഈസ്റ്റിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഒരു ഗോള്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ നേടിയപ്പോള്‍ രണ്ടാമത്തേത് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ വക സെല്‍ഫ് ഗോളായിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എ.ടി.കെ മോഹന്‍ ബഗാന് 20 പോയിന്റാണ്.

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 51ാം മിനുട്ടില്‍ ഗാര്‍സിയ നല്‍കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് മറിച്ച് നല്‍കുകയായിരുന്നു. കുത്തി ഉയര്‍ന്ന പന്ത് ഹെഡ്ഡറിലൂടെ കൃഷ്ണ വലയിലെത്തിച്ചു.

57ാം മിനിറ്റില്‍ ജിങ്കനെ ടാക്കിള്‍ ചെയ്യാനെത്തിയ നോര്‍ത്ത്ഈസ്റ്റ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.