ആഴ്സനലിന് ആവശ്യമുണ്ടെങ്കില്‍ തിരിച്ചെത്താൻ തയ്യാറാണെന്ന് ആഴ്സൺ വെങ്ങർ
പരിശീലകനായി മൂന്ന് പ്രീമിയര്‍ കിരീടങ്ങളും ഏഴ് എഫ്.എ കപ്പ് വിജയങ്ങളും വെങ്ങര്‍ ആഴ്സനലിന് നേടിക്കൊടുത്തു

ആഴ്സനലിന് തന്നെ ആവശ്യമുണ്ടെങ്കില്‍ ക്ലബ്ബിലേക്ക് തിരിച്ചെത്താൻ തയ്യാറാണെന്ന് മുൻ പരിശീലകൻ ആഴ്സൺ വെങ്ങർ. എന്നാൽ അത്തരമൊരു സാഹചര്യം ക്ലബിന് ഇപ്പോഴുണ്ടെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1996 മുതൽ 2018 വരെ ദീർഘകാലം ആഴ്സനലിന്റെ പരിശീലകസ്ഥാനത്തിരുന്ന വെങ്ങർ നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫായി സേവനമനുഷ്ഠിക്കുകയാണ്.
പരിശീലകനായി മൂന്ന് പ്രീമിയര്‍ കിരീടങ്ങളും ഏഴ് എഫ്.എ കപ്പ് വിജയങ്ങളും വെങ്ങര്‍ ആഴ്സനലിന് നേടിക്കൊടുത്തു. 2006 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും ബാഴ്സലോണയോട് തോല്‍ക്കുകയായിരുന്നു.
വെങ്ങർ ഒഴിവായതിനു ശേഷം ഉനായ് എംറി, മിക്കേല്‍ ആര്‍ട്ടെറ്റ എന്നിവര്‍ പരിശീലക വന്നെങ്കിലും ആഴ്സനലിന് പഴയ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
അർടെട്ടക്കു കീഴിൽ പ്രീമിയർ ലീഗിൽ പതിമൂന്നാം സ്ഥാനത്താണ് ആഴ്സനൽ. ചെൽസി, ബ്രൈറ്റൻ എന്നിവർക്കെതിരെ തുടർച്ചയായ രണ്ടു വിജയങ്ങൾ സ്വന്തമാക്കിയ ആഴ്സനൽ അത് തുടർന്നാൽ മാത്രമേ ആര്ട്ടെര്ട്ടക്ക് പരിശീലക സ്ഥാനം ഉറപ്പുള്ളു. ഇതിനിടയിലാണ് വെങ്ങർ തിരിച്ചു വരാൻ താൻ തയ്യാറാണെന്നറിയിച്ചത്.