ഇന്ത്യക്ക് തിരിച്ചടി; രോഹിതും പന്തും ഉൾപ്പെടെ അഞ്ച് താരങ്ങൾ ഐസൊലേഷനിൽ
ഹോട്ടലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ആരാധകന് പങ്കുവെച്ച വീഡിയായാണ് താരങ്ങളെ കുടുക്കിയത്

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരുൾപ്പെടെ ടീം ഇന്ത്യയിലെ അഞ്ച് താരങ്ങൾ സ്വയംനിരീക്ഷണത്തിൽ. ആസ്ട്രേലിയൻ പര്യടനത്തിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് വ്യക്തമായതോടെയാണ് താരങ്ങളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. നവദീപ് സെയ്നി, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരാണ് ഐസലേഷനിൽ പ്രവേശിച്ച മറ്റ് താരങ്ങൾ.
ഹോട്ടലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ആരാധകന് പങ്കുവെച്ച വീഡിയായാണ് താരങ്ങളെ കുടുക്കിയത്. ബയോ ബബിൾ ലംഘിച്ച് താരങ്ങൾ റെസ്റ്റോറൻഡിൽ ഭക്ഷണം കഴിക്കാൻ എത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരി ച്ചതോടെയാണ് സംഭവം വിവാദമായത്. കൊവിഡ് പശ്ചാത്തലത്തില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തുപോയത്. താരങ്ങള്‍ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന വീഡിയോയാണ് ആരാധകനായ നവല്‍ദീപ് സിങ് പുറത്തുവിട്ടത്. ഇന്ത്യന്‍ താരങ്ങളുടെ ബില്‍ തുക താനാണ് അടച്ചതെന്നും ആരാധകന് ട്വിറ്ററിലൂടെ അവകാശപ്പെടുന്നു. ബില്‍ കൊടുത്തെന്ന് അറിഞ്ഞപ്പോള്‍ പന്തും രോഹിത്തും അടുത്തേക്ക് വന്നതായും പന്ത് തന്നെ കെട്ടിപ്പിടിച്ചതായും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.
ടീം ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്റ്റോറന്റുകളില്‍ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ താരങ്ങള്‍ ഇന്‍ഡോര്‍ ഹോട്ടലിലാണെന്നാണ് മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെയാണ് താരങ്ങളോട് ഐസൊലേഷനില്‍ പോവാന്‍ ബി.സി.സി.ഐ നിര്‍ദേശിച്ചത്.
ആസ്ട്രേലിയൻ, ഇന്ത്യൻ മെഡിക്കൽ ടീമുകളുടെ ഉപദേശപ്രകാരം മുൻകരുതലിന്റെ ഭാഗമായാണ് കളിക്കാരെ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. ടീമിനൊപ്പം യാത്രചെയ്യാനും പരിശീലന വേദിയിലും ഇവർക്ക് വിലക്കുണ്ട്.
സിഡ്നിയിൽ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ടീം. ജനുവരി നാലിന് മാത്രമേ ടീം മെൽബണിൽ നിന്നും സിഡ്നിയിലേക്ക് തിരിക്കൂ.