LiveTV

Live

Sports

''ഹൃദയം ശാന്തമാണ്'' വിലക്കില്‍ പ്രതികരണവുമായി കവാനി

സതാംപ്റ്റണെതിരെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്‍ അയച്ച പോസ്റ്റിനുള്ള മറുപടിയാണ് കവാനിയെ കുടുക്കിയത്

''ഹൃദയം ശാന്തമാണ്'' വിലക്കില്‍ പ്രതികരണവുമായി കവാനി

തന്റെ ഹൃദയം ശാന്തമാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉറുഗ്വെ താരം എഡിസന്‍ കവാനി. വംശീയ പരാമര്‍ശത്തില്‍ മൂന്ന് മത്സരത്തില്‍ വിലക്കും 9 ലക്ഷം രൂപ പിഴയും വിധിച്ച ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്റെ നടപടിയോട് താരം പ്രതികരിക്കുകയായിരുന്നു കവാനി.

താന്‍ വംശീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ തന്റെ ഹൃദയം ശാന്തമാണെന്ന് യുണൈറ്റഡ് താരം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ അസോസിയേഷന്റെ നടപടിയെ അംഗീകരിക്കുന്നതായും കവാനി പ്രതികരിച്ചു.

''ഹൃദയം ശാന്തമാണ്'' വിലക്കില്‍ പ്രതികരണവുമായി കവാനി

സതാംപ്റ്റണെതിരെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്‍ അയച്ച പോസ്റ്റിനുള്ള മറുപടിയാണ് കവാനിയെ കുടുക്കിയത്. "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു മാറ്റഡോര്‍" എന്ന ആരാധകന്റെ പോസ്റ്റിന് "നന്ദി നെഗ്രിറ്റോ" എന്നായിരുന്നു താരത്തിന്റെ മറുപടി. 'നെഗ്രിറ്റോ' എന്നത് കറുത്തവര്‍ഗ്ഗക്കാരെ വിളിക്കുന്ന മോശം പദമാണ്.

കവാനി പോസ്റ്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ സംഭവത്തെ ഗൌരവത്തോടെയാണ് കണ്ടത്.

2011 ല്‍ പാട്രിക് എവ്റയെ കളിക്കളത്തില്‍ 'നെഗ്രിറ്റോ' എന്ന് വിളിച്ചതിന് ഉറുഗ്വെയില്‍ കവാനിയുടെ സഹതാരം ലൂയി സുവാരസിന് എട്ട് മത്സരത്തിനാണ് വിലക്ക് ലഭിച്ചത്.